പ്രമേഹം ഇല്ലാത്തവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കൊറോണ കാരണമാകുമെന്ന് പുതിയ പഠനം. പ്രമേഹരോഗികൾ അല്ലാത്തവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. അസാധാരണമാംവിധം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കൊവിഡ് 19  രോഗികളിൽ മരണ സാധ്യത കൂട്ടുന്നതായി ചെെനയിൽ മുമ്പ് നടത്തിയ പഠനത്തിൽ പറയുന്നു. 

'ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ' കണക്കനുസരിച്ച്, 77 ദശലക്ഷം പ്രമേഹ രോഗികളാണ് ഇന്ത്യയിലുള്ളത്. ‌രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശെെലി രോ​ഗങ്ങൾ പ്രമേഹം ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്. കൊറോണ വൈറസിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ കഴിയുമെന്ന് മുംബൈയിലെ വോക്ഹാർട്ട് ഹോസ്പിറ്റലിലെ ഡോ. കേദാർ തോറസ്‌കർ പറയുന്നു. 

രക്തത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവും 'കെറ്റോആസിഡോസിസും' (ketoacidosis) ഉള്ള രോഗികൾ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും ഡോ. കേദാർ പറഞ്ഞു. ( ടൈപ്പ് 1 പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് 'ഡയബറ്റിക് കെറ്റോഅസിഡോസിസ്' (ഡി‌കെ‌എ). രക്തത്തിലെ പഞ്ചസാര വളരെ ഉയർന്നതും കെറ്റോണുകൾ എന്ന അസിഡിറ്റി പദാർത്ഥങ്ങൾ നിങ്ങളുടെ ശരീരത്തിൽ അപകടകരമായ അളവിൽ വർദ്ധിക്കുന്ന അവസ്ഥയാണ് ഡി‌കെ‌എ).

ഡയബറ്റിക് കെറ്റോയാസിഡോസിസ് ഉള്ള ഒരു കൊവിഡ് രോ​ഗിയെ പരിശോധിച്ച അനുഭവത്തെ കുറിച്ച് ഡോ. കേദാർ പറയുന്നു. ' രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്നതാകുകയും ശരീരത്തിൽ അപകടകരമായ അളവിൽ കെറ്റോണുകൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ പ്രമേഹ കെറ്റോആസിഡോസിസ് ഉണ്ടാകുന്നു. രോഗിക്ക് കൊവിഡ് ചികിത്സ നൽകി. കുറച്ച് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. മറ്റേതൊരു പ്രമേഹ കെറ്റോഅസിഡോസിസ് രോഗിയെയും പോലെ ആയിരുന്നു ഈ രോ​ഗിയ്ക്കും ചികിത്സ നൽകിയിരുന്നത്. ഇൻസുലിൻ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു. കൂടാതെ, രോ​ഗിക്ക് പ്രത്യേക പരിചരണവും നൽകിയിരുന്നു - ഡോ. കേദാർ പറഞ്ഞു. 

ഒറ്റ കൊവിഡ് മരണം പോലുമില്ലാതെ ബെൽജിയം; മാർച്ചിന് ശേഷം ആദ്യം...