ആവി പറക്കുന്ന നല്ല ചൂട് കട്ടൻ കാപ്പി കുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കട്ടൻ കാപ്പി  ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ഇത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാനും സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പഞ്ചസാര, പാൽ, ക്രീം തുടങ്ങിയ ചേരുവകൾ ചേർക്കാത്ത കട്ടൻ കാപ്പി കുടിക്കാനാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് ( chlorogenic acid) കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉൽപാദനത്തെ ഗണ്യമായി കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

മാത്രമല്ല, കട്ടൻ കാപ്പിയിലെ കഫീൻ ഇത് കൂടുതൽ കലോറി എരിച്ചു കളയുവാനും സഹായിക്കുന്നു. ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിലൂടെ, കട്ടൻ കാപ്പി രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുന്നു. കട്ടൻ കാപ്പി വിശപ്പിനെ അടിച്ചമർത്തുന്നതിനും ഊർജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും സഹായകമാകുന്നു.

വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ ഭക്ഷണ 'കോമ്പിനേഷനു'കള്‍ !