Asianet News MalayalamAsianet News Malayalam

ജീരക വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ...?

രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. ജീരക വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും.

Does drinking cumin water make you lose weight
Author
Trivandrum, First Published Apr 4, 2021, 7:18 PM IST

മിക്ക കറികളിലും ജീരകം ഉപയോ​ഗിച്ച് വരുന്നു. കാണാൻ ചെറുതാണെങ്കിൽ ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ ജീരകത്തിനുണ്ട്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരകം. ജീരകം കഴിക്കുന്നത് അല്ലെങ്കിൽ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നു.

 മാത്രമല്ല, ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിർണായക പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കത്തുന്ന പ്രക്രിയ വർദ്ധിപ്പിക്കുകയും ഇത് എളുപ്പത്തിലും വേഗത്തിലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ജീരകത്തിൽ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. ജീരക വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന്  ​ഗുണം ചെയ്യും.

അമിതവണ്ണമുള്ള 78 പേരിൽ അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. പഠനത്തിൽ പങ്കെടുത്തവരോട് ഒരു ദിവസം മൂന്ന് നേരം ജീരക വെള്ളം കുടിക്കാൻ ​ഗവേഷകർ നിർദേശിച്ചു. രണ്ട് മാസം അവർ ജീരക വെള്ളം കുടിച്ചു. പഠനത്തിൽ കൊഴുപ്പിൽ ഗണ്യമായ കുറവുണ്ടായതായി തെളിഞ്ഞു. ഒപ്പം ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പം കുറഞ്ഞതായും പഠനത്തിൽ കാണാനായി.

 

Does drinking cumin water make you lose weight

 

ജീരക വെള്ളത്തിൽ കറുവപ്പട്ട പൊടി ചേർത്ത് കുടിക്കുക. ഇത് ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്തുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. തലേദിവസം രാത്രി തന്നെ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുടിക്കുന്നതിന് തൊട്ടുമുമ്പ്, അതിൽ ഒരു സ്പൂൺ കറുവപ്പട്ട പൊടി ചേർക്കുക. ഇങ്ങനെ കുടിക്കുന്നതാണ് ഭാരം കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാകുന്നത്.

 ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതും നല്ലതാണ്.  നാരങ്ങ നീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും കൂടുതൽ കലോറി നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ജീരക വെള്ളത്തിൽ അൽപം ഉലുവ ചേർത്ത് കുടിക്കുന്നതും ശീലമാക്കുക. ഇത് ഹോർമോൺ അസന്തുലിത പ്രശ്നങ്ങളും ദഹന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. 

വലിച്ചെറിഞ്ഞ മാലിന്യം ചവറ്റുകുട്ടയില്‍ എടുത്തിടുന്ന കാക്ക; വൈറലായി വീഡിയോ

 

Follow Us:
Download App:
  • android
  • ios