കാപ്പിയോ ചായയോ ഇങ്ങനെ കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് പലരും ഉപദേശിക്കാറുണ്ട്. ഇത്തരത്തില്‍ കാപ്പിയെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു പരാതിയാണ് കാപ്പി അധികം കഴിക്കുന്നത് കാഴ്ചാശക്തിയെ ബാധിക്കും എന്നത്.
കാപ്പിയോ ചായയോ കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. മിക്കവരും ദിവസവും രാവിലെ ഉറക്കമുണരുന്നത് തന്നെ ഒരു കപ്പ് ചൂട് ചായയിലേക്കോ കാപ്പിയിലേക്കോ ആയിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പല തവണ ഉന്മേഷത്തിനും വിരസത മാറ്റാനുമെല്ലാമായി കാപ്പിയോ ചായയോ കഴിക്കുന്നവര്‍ തന്നെ നമ്മളില്‍ അധികപേരും.
പക്ഷേ കാപ്പിയോ ചായയോ ഇങ്ങനെ കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് പലരും ഉപദേശിക്കാറുണ്ട്. ഇത്തരത്തില്‍ കാപ്പിയെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു പരാതിയാണ് കാപ്പി അധികം കഴിക്കുന്നത് കാഴ്ചാശക്തിയെ ബാധിക്കും എന്നത്. യഥാര്‍ത്ഥത്തില്‍ കാപ്പി കാഴ്ചാശക്തിയെ ബാധിക്കുമോ? ഇതെക്കുറിച്ചാണ് നാമിനി പരിശോധിക്കാൻ മുതിരുന്നത്.
കാപ്പിയും ആരോഗ്യവും...
കാപ്പിയോ ചായയോ ആകട്ടെ മിതമായ അളവിലേ കഴിക്കാവൂ. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് നന്നല്ല. പ്രത്യേകിച്ച് മധുരം ചേര്‍ത്തവ. കാപ്പിക്ക് ശരിക്കും പല ആരോഗ്യഗുണങ്ങളുമുണ്ട്. കാപ്പിയിലുള്ള കഫീൻ, ഫിനോളിക് കോമ്പൗണ്ട്സ്, ആന്‍റി-ഓക്സിഡന്‍റ്സ്, വൈറ്റമിനുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഘടകങ്ങളെല്ലാം തന്നെ ആരോഗ്യത്തെ പല രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കുന്നതാണ്.
വണ്ണം കുറയ്ക്കാനോ, കരളിന്‍റെ ആരോഗ്യത്തിനോ പ്രമേഹത്തിനുള്ള റിസ്ക് കുറയ്ക്കാനോ എല്ലാം കാപ്പി സഹായിക്കും. എന്നാല്‍ അമിതമായി കാപ്പി കളിക്കുന്നത് ദഹനപ്രശ്നം, അസിഡിറ്റി, ഉറക്കമില്ലായ്മ, അസ്വസ്ഥത, നിര്‍ജലീകരണം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
കാപ്പിയും കാഴ്ചാശക്തിയും...
കാപ്പി അധികം കഴിക്കുന്നത് കാഴ്ചാശക്തിയെ ബാധിക്കുമെന്നും ഇല്ലെന്നുമുള്ള വാദങ്ങളുണ്ട്. പഠനങ്ങള്‍ പോലും ഈ രണ്ട് വാദവും മാറിമാറി ഉന്നയിക്കുന്നു. 'ഇൻവെസ്റ്റിഗേറ്റീവ് ഓഫ്താല്‍മോളജി ആന്‍റ് വിഷ്വല്‍ സയിൻസ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം ഗ്ലൂക്കോമ എന്ന കണ്ണിനെ ബാധിക്കുന്ന രോഗത്തിന് പാരമ്പര്യമായി സാധ്യതയുള്ള ആളുകള്‍ അമിതമായി കാപ്പി കഴിക്കുന്നത് ഇതിനുള്ള റിസ്ക് കൂട്ടും. അതേസമയം 'അമേരിക്കൻ അക്കാഡമി ഓഫ് ഒഫ്താല്‍മോളജി' എന്ന മെഡിക്കല്‍ അസോസിയേഷനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്, ഗ്ലൂക്കോമ സാധ്യത പാരമ്പര്യമായി ഉള്ളവരാണെങ്കില്‍ പോലും കാപ്പി മിതമായ അളവില്‍ കഴിച്ചാല്‍ അപകടമില്ല എന്നാണ്.
നിഗമനം...
ഇക്കാര്യങ്ങളെല്ലാം ആകെ പരിശോധിക്കുമ്പോള്‍ കാപ്പി, മിതമായ അളവില്‍ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് യാതൊരുവിധ ഭീഷണിയുമുയര്‍ത്തില്ല. മധുരം നിയന്ത്രിക്കേണ്ടവര്‍ക്ക് ഇതില്‍ അക്കാര്യവും ശ്രദ്ധിക്കാം. മിതമായ അളവിലാണെങ്കില്‍ കാപ്പിക്ക് പല ഗുണങ്ങളുമുണ്ടുതാനും. എന്നാല്‍ അമിതമായ അളവില്‍ കാപ്പി കഴിക്കേണ്ട. അത് ഏത് വിധേനയും ആരോഗ്യത്തിന് വെല്ലുവിളിയാകാം.
Also Read:- പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നത് വൃക്കയെ ബാധിക്കുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
