Asianet News MalayalamAsianet News Malayalam

വയറ് ശരിയാക്കാൻ 'ഫാസ്റ്റിംഗ്' ചെയ്തിട്ട് കാര്യമുണ്ടോ?

ചിലര്‍ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇടയ്ക്ക് 'ഫാസ്റ്റിംഗ്' നടത്താറുണ്ട്. 'ഫാസ്റ്റിംഗ്' എന്നാല്‍ നിശ്ചിതസമയത്തേക്ക് ഭക്ഷണമോ മറ്റ് പാനീയങ്ങളോ കഴിക്കാതിരിക്കുന്ന രീതി.

does fasting helps to improve gut health
Author
First Published Dec 29, 2023, 4:19 PM IST

വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലായാല്‍ ആകെ ആരോഗ്യം പ്രശ്നത്തിലായി എന്നാണല്ലോ പൊതുവെ പറഞ്ഞുകേള്‍ക്കാറ്. പറഞ്ഞുകേള്‍ക്കുന്നത് മാത്രമല്ല- ഇത് ശരിയായ അവസ്ഥ തന്നെയാണ്. വയറിന്‍റെ ആരോഗ്യം ബാധിക്കപ്പെടുമ്പോള്‍ അത് ക്രമേണ ആകെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെ വരെയും ബാധിക്കുന്നു.

വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ശരിയായ ഭക്ഷണരീതിയാണ് ആദ്യം പിന്തുടരേണ്ടത്. സമയത്തിന് ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുക എന്നിവയാണ് അടിസ്ഥാനപരമായ കാര്യങ്ങള്‍. എന്തായാലും വയറിന് എന്തെങ്കിലും പ്രശ്നം സംഭവിക്കുന്നത് നിസാരമല്ലെന്ന് ചുരുക്കം.

ചിലര്‍ ഇങ്ങനെ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇടയ്ക്ക് 'ഫാസ്റ്റിംഗ്' നടത്താറുണ്ട്. 'ഫാസ്റ്റിംഗ്' എന്നാല്‍ നിശ്ചിതസമയത്തേക്ക് ഭക്ഷണമോ മറ്റ് പാനീയങ്ങളോ കഴിക്കാതിരിക്കുന്ന രീതി. വ്രതം എന്നൊക്കെ പറയില്ലേ നമ്മള്‍? അതുതന്നെ. 

'ഫാസ്റ്റിംഗ്' പല രീതികളിലുണ്ട്. മണിക്കൂറുകളേക്കോ, ദിവസങ്ങളിലേക്കോ എല്ലാം ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കാം. എന്തായാലും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വയറിന് യഥാര്‍ത്ഥത്തില്‍ ഗുണമുണ്ടോ ഇല്ലയോ എന്നതാണല്ലോ പ്രധാനം. 

'ഫാസ്റ്റിംഗ്' കൊണ്ട് തീര്‍ച്ചയായും വയറിന് ഗുണമുണ്ട്. വയറ്റിനകത്തെ നല്ലയിനെ ബാക്ടീരിയകളുടെ സമൂഹത്തെ വര്‍ധിപ്പിക്കാൻ 'ഫാസ്റ്റിംഗ്' സഹായിക്കുന്നു. ഇത് വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തിനും ഏറെ സഹായകമാണ്. 

കുടല്‍ അടക്കമുള്ള ദഹനവ്യവസ്ഥയിലെ വ്യത്യസ്ത അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും 'ഫാസ്റ്റിംഗ്' സഹായിക്കുന്നു. 'ഫാസ്റ്റിംഗ്' ചെയ്യുമ്പോള്‍ - കുടലില്‍ നിന്ന് അനാവശ്യമായ പദാര്‍ത്ഥങ്ങള്‍ രക്തത്തിലൂടെ കലര്‍ന്ന് പുറത്തേക്ക് - എന്നുവച്ചാല്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നത് തടയും. അതുപോലെ തന്നെ കുടലിന്‍റെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നതിനും 'ഫാസ്റ്റിംഗ്' സഹായകമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. 

വയറിനെ ബാധിക്കുന്ന പല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും 'ഫാസ്റ്റിംഗ്' സഹായകമാണ്. 'ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം', 'സ്മോള്‍ ഇൻഡസ്ടൈനല്‍ ബാക്ടീരിയല്‍ ഓവര്‍ഗ്രോത്ത്' എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയെല്ലാം ചെറുക്കുന്നതിന് 'ഫാസ്റ്റിംഗ്'  സഹായിക്കുന്നുണ്ട്. 

നമ്മുടെ വിശപ്പിനെ ക്രമീകരിക്കാനും, ശരീരഭാരം ബാലൻസ് ചെയ്ത് കൊണ്ടുപോകാനും, കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ആവശ്യാനുസരണം ശരീരത്തെ കൊണ്ട് സ്വീകരിപ്പിക്കാനുമെല്ലാമുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് 'ഫാസ്റ്റിംഗ്' ചെയ്യുന്നത് നല്ലതാണ്. വയറിന്‍റെ ആരോഗ്യം വലിയ രീതിയില്‍ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ തന്നെ 'ഫാസ്റ്റിംഗ്' ചെയ്യുന്നതിലൂടെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മാനസികാരോഗ്യത്തെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു.

Also Read:- പുതിയ കൊവിഡ് വകഭേദം ന്യുമോണിയയിലേക്ക് നയിക്കാം; ഇത് ഏറെ അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios