Asianet News MalayalamAsianet News Malayalam

ബിപി നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കുമോ?

വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ചില പഠനങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി വെളുത്തുള്ളിയെ ചൂണ്ടിക്കാട്ടുന്നു. 

does garlic help control blood pressure
Author
First Published Aug 31, 2022, 5:19 PM IST

മിക്ക ഭക്ഷണങ്ങളിലും ഉപയോ​ഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ആയുർവേദത്തിൽ 'രസോണ' എന്നറിയപ്പെടുന്ന ഇത് ആയിരക്കണക്കിന് വർഷങ്ങളായി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മരുന്നായി വിശ്വസിക്കപ്പെടുന്നു. വെളുത്തുള്ളിയിൽ ബിപി കുറയ്ക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രധാനമായും രക്തക്കുഴലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 'അലിസിൻ' എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും രക്തസമ്മർദ്ദം നിയന്ത്രണത്തിക്കാൻ സഹായിക്കുന്നു. ചില പഠനങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി വെളുത്തുള്ളിയെ ചൂണ്ടിക്കാട്ടുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ 12 ട്രയലുകളായി 553 പേരിൽ നടത്തിയ  മെറ്റാ അനാലിസിസിൽ വെളുത്തുള്ളി സപ്ലിമെന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി സ്ഥിരീകരിച്ചു.

രക്തസ്രാവം ഉണ്ടെങ്കിൽ അല്ലെങ്കിൽ രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ വെളുത്തുള്ളി സപ്ലിമെന്റുകൾ കഴിക്കരുതെന്ന്ഡോക്ടർമാർ നിർദ്ദേശിക്കുന്നു. വെളുത്തുള്ളി സപ്ലിമെന്റുകൾ കഴിക്കുന്ന് വയറുവേദന, ഗ്യാസ് എന്നിവയ്ക്കും കാരണമാകുമെന്ന് ആയുർവേദ വിദഗ്ധ ഡോ ദിക്സ ഭാവ്സർ പറയുന്നു.

2021 ഡിസംബറിൽ എന്റെ അച്ഛന് (ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്ന് കണ്ടെത്തി. അന്നുമുതൽ രാവിലെ 1 അല്ലി വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ കഴിച്ചു. പതിവായി കഴിച്ചാൽ നല്ല മാറ്റമുണ്ടായെന്നും ഡോ.ഭാവ്സർ പറയുന്നു.

വെളുത്തുള്ളിയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ...

1.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
2. വെളുത്തുള്ളി കഴിക്കുന്നത് സന്ധി വേദന കുറയ്ക്കുന്നു.
3.വിരകളെ ഇല്ലാതാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു.
4. കൊളസ്ട്രോൾ കുറയ്ക്കുന്നു.
5.  ചുമയും ജലദോഷവും അകറ്റുന്നു.
6.  ദഹനം മെച്ചപ്പെടുത്തുന്നു.
7. വെളുത്തുള്ളി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
8. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
9.  രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കാൻ സഹായിക്കുന്നു.
10. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഹൃദയാഘാതത്തിന്റെ പ്രധാനകാരണങ്ങൾ എന്തൊക്കെ? ​ഗവേഷകർ പറയുന്നത്...

 

Follow Us:
Download App:
  • android
  • ios