ഭക്ഷണത്തിന് മുമ്പ് നാരുകൾ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പകൽ സമയത്ത് കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കണ്ടെത്തി.
വെണ്ടയ്ക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ദിവസവും വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ലയിക്കുന്ന നാരുകളുടെ ഉയർന്ന അളവ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ലയിക്കുന്ന നാരുകൾ കുടലിലെ വെള്ളം ആഗിരണം ചെയ്ത്, ദഹനത്തെ മന്ദഗതിയിലാക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും. വെണ്ടക്കയിൽ കുതിർക്കുമ്പോൾ പുറത്തുവരുന്ന ഒരു സ്റ്റിക്കി സംയുക്തമായ മ്യൂസിലേജും അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. നാരുകൾ അടങ്ങിയ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗവേഷകർ പറയുന്നു.
ഇന്തോനേഷ്യയിൽ 2023-ൽ നടത്തിയ ഒരു പഠനത്തിൽ, വെണ്ടയ്ക്ക വെള്ളം കുടിച്ച ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരിയ പുരോഗതി ഉണ്ടായതായി കണ്ടെത്തി. രാവിലെ വെറും വയറ്റിൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ഭക്ഷണത്തിന് മുമ്പ് നാരുകൾ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പകൽ സമയത്ത് കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കണ്ടെത്തി. പ്രഭാതഭക്ഷണത്തിന് മുമ്പ് വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും.
ശരീരഭാരം കുറയ്ക്കാൻ മൊത്തത്തിലുള്ള പോഷകാഹാരം, വ്യായാമം, ജീവിതശൈലി ശീലങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പോഷകാഹാര വിദഗ്ധയും പ്രൊഫസറുമായ ഡോ. ലിസ യംഗ് പറയുന്നു.
വെണ്ടയ്ക്ക ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ. വെണ്ടയ്ക്കയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ലഘൂകരിക്കാനും മൊത്തത്തിലുള്ള ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. വെണ്ടയ്ക്കയിലെ വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുകയും മുറിവ് ഉണക്കുന്നതിന് സഹായിക്കുകയും ചെയ്യും.
വെണ്ടയ്ക്കയിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും, വീക്കം കുറയ്ക്കാനും, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കും.


