Asianet News MalayalamAsianet News Malayalam

Weight Loss Diet : പപ്പായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരാളുടെ ഭാരം വർധിക്കാൻ കാരണമാകും. 

Does papaya help in weight loss
Author
Trivandrum, First Published Jul 17, 2022, 3:42 PM IST

ശരീരഭാരം കുറയ്ക്കുന്നത് (Weight Loss) അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കുന്നതിന് (weight loss) അർപ്പണബോധവും സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരാളുടെ ഭാരം വർധിക്കാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...

പപ്പായ...

പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയിൽ ജലാംശം കൂടുതലും കലോറി കുറവും ആയതിനാൽ, കലോറി അധികമാകാതെ തന്നെ സംതൃപ്തി നൽകാനാകും. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹനത്തിന് അത്യുത്തമമാണ്. മാത്രമല്ല കൂടുതൽ നേരം വയറു നിറയ്ക്കുകയും ചെയ്യും. ഇത് വിശപ്പ് കുറയ്ക്കുന്നു. അങ്ങനെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

നെല്ലിക്ക...

നെല്ലിക്ക ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്തതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. വയറിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ കൊഴുപ്പാണ്, കാരണം ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിലെ നാരുകളുടെ സാന്നിധ്യം മലവിസർജ്ജനം എളുപ്പമാക്കുകയും മലബന്ധം, ദഹനം, കുടലിന്റെ ആരോഗ്യം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചിയ വിത്തുകൾ...

ചിയ വിത്തിൽ നാരുകൾ കൂടുതലാണ്, ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകളിൽ ഏകദേശം 10 ഗ്രാം നാരുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. 2015 ലെ ഗവേഷണമനുസരിച്ച് പ്രതിദിനം 30 ഗ്രാം ഫൈബർ കഴിക്കുന്നത് നിങ്ങൾ കൂടുതൽ സങ്കീർണ്ണമായ ഭക്ഷണക്രമം പിന്തുടരുന്നത് പോലെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

കരിക്കിൻ വെള്ളം...

കരിക്കിൻ വെള്ളം പ്രകൃതിയുടെ ഊർജ്ജ പാനീയവും ഏറ്റവും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനുള്ള പാനീയവുമാണ്. ദഹനത്തിനും മെറ്റബോളിസത്തിനും സഹായിക്കുന്ന ബയോ ആക്റ്റീവ് എൻസൈമുകളിൽ ഇത് ഉയർന്നതാണ്. 

Read more  ഈ അഞ്ച് ഭക്ഷണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും

 

Follow Us:
Download App:
  • android
  • ios