ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് പതിവായി വ്യായാമം ആവശ്യമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യും.
കമ്പ്യൂട്ടറിന് മുന്നിലിരുന്ന് മണിക്കൂറോളം ഒറ്റയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന നിരവധി പേരാണ് നമ്മുക്ക് ചുറ്റുമുള്ളത്. തുടർച്ചയായി ദീർഘനേരം ഇരിക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് നിങ്ങൾക്കറിയാമോ?
ദീർഘനേരം ഇരിക്കുന്നത് കൊളോറെക്ടൽ, എൻഡോമെട്രിയൽ, ശ്വാസകോശ അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ചില തെളിവുകളുണ്ടെന്ന് ക്യാൻസർ പ്രതിരോധത്തിലെ ഗവേഷകയായ ഡോ.പി.എച്ച്., ഷെറെസാഡെ പറയുന്നു. ഇത് പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അകാല മരണം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ദീർഘ നേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കാതെ ബ്രേക്ക് എടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മണിക്കൂറിൽ ഒരിക്കലെങ്കിലും എഴുന്നേറ്റു നടക്കുക. ഫോണിൽ സംസാരിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുക അല്ലെങ്കിൽ ടിവി കാണുമ്പോൾ ഇടയ്ക്കിടെ നടക്കുന്നത് പതിവാക്കുക. ടിവി, വീഡിയോ ഗെയിമുകൾ, മറ്റ് സ്ക്രീൻ സമയം എന്നിവ കുറയ്ക്കുമ്പോൾ പെട്ടെന്ന് മറ്റ് ജോലികൾക്ക് കൂടുതൽ സമയം ലഭിക്കുന്നു. ഇരിക്കൽ സമയം ഒരു ദിവസം ഒരു മണിക്കൂർ മാത്രം കുറയ്ക്കുന്നത് അകാല മരണ സാധ്യത 20% കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
ദീർഘനേരം ഇരിക്കുന്നത് മൂലം നട്ടെല്ലിനും കഴുത്തിനുമെല്ലാം അമിതമായ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ട്. ഏറെക്കാലം ഇങ്ങനെ മുന്നോട്ടുപോകുന്നത് ഡിസ്‌ക- സ്‌പൈൻ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് പതിവായി വ്യായാമം ആവശ്യമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യും.
ദിവസവും 10 മണിക്കൂറിലധികം ഇരിക്കുന്നത് ഹൃദ്രോഗവും രക്തചംക്രമണ പ്രശ്നങ്ങളും വർദ്ധിപ്പിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പതിവായി ഇടവേളകൾ എടുക്കുക, പടികൾ ഉപയോഗിക്കുക എന്നിവ ആരോഗ്യത്തിന് നല്ലതാണ്.

