കുട്ടികളുടെ വികൃതി അവസാനിപ്പിക്കാൻ ടിവി ഓൺ ആക്കി നൽകുന്ന മാതാപിതാക്കളുണ്ട്.
കുട്ടികളുടെ വികൃതി അവസാനിപ്പിക്കാൻ ടിവി ഓൺ ആക്കി നൽകുന്ന മാതാപിതാക്കളുണ്ട്. എന്നാൽ അത്തരം ശീലം കുട്ടികളിലുണ്ടാക്കുന്ന അനാരോഗ്യം വളരെ വലുതാണെന്ന് പലര്‍ക്കും അറിയില്ല.
കുട്ടികൾ ഒരു ദിവസം ഒന്നരമണിക്കൂറിലധികം ടിവി കണ്ടാൽ പൊണ്ണത്തടിയുണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ഒന്നരമണിക്കൂറിലധികം ടിവി കാണുകയോ മൊബൈലിൽ സോഷ്യൽമീഡിയ ഉപയോഗിക്കുകയോ ചെയ്യുന്ന കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനസംഘം വിലയിരുത്തുന്നു.

ടിവി, കംപ്യൂട്ടർ, മൊബൈൽ എന്നിവയുടെ ഉപയോഗം ഒരുദിവസം ഒന്നരമണിക്കൂർ മാത്രമാക്കി ചുരുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ആഡമോസ് ഹാഡ്ജിപനായിസ് പറയുന്നു. നാല് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലാണ് ഈ നിയന്ത്രണം വേണ്ടത്. നാലുവയസിന് താഴെയുള്ള കുട്ടികളെ ടിവി, കംപ്യൂട്ടർ, മൊബൈൽ എന്നിവ കാണിക്കാതിരിക്കുന്നതാണ് നല്ലതെന്നും പഠനം നിർദ്ദേശിക്കുന്നു. ടിവി കാണുന്നതിന് പകരം എന്തെങ്കിലും ശാരീരികമായ പ്രവർത്തികൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് ഉത്തമമെന്നും പഠനസംഘം നിർദ്ദേശിക്കുന്നു.
