Asianet News MalayalamAsianet News Malayalam

കൊവിഡിനെ നിസാരമായി കാണരുതേ, അറിയേണ്ട ചില കാര്യങ്ങൾ

'പോസ്റ്റ് കൊവിഡ് സിൻഡ്രോം' എന്നറിയപ്പെടുന്ന അവസ്ഥയെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്. വൈറസിനെ അതിജീവിക്കുന്നത് തന്നെ ഒരു പ്രധാന നേട്ടമാണ്. എന്നാൽ ശരീരത്തിലെ വൈറസിന്റെ പ്രാരംഭ ആക്രമണത്തിൽ നിന്ന് കരകയറുന്നവരിൽ 75% പേർക്കെങ്കിലും അത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകുന്നു എന്നാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്.
 

Dont take corona virus lightly Some things to know
Author
Trivandrum, First Published Oct 31, 2020, 5:07 PM IST

കൊവിഡ് 19 വന്നുപോകട്ടെ എന്ന് ചിന്തിക്കുന്ന ചെറിയൊരു ശതമാനം ജനവിഭാഗമെങ്കിലും ഇന്ന് നമ്മുടെ നാട്ടിലുണ്ട്. തീർത്തും ഇത്തരത്തിലുള്ള മിഥ്യാധാരണ വച്ച് പുലർത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും അലംഭാവം കാട്ടുന്നുണ്ട്. അവര്‍ അറിയാതെ പോകുന്ന ചിലതുണ്ട്.

പ്രത്യക്ഷത്തില്‍ രോഗം വന്നു മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത മാത്രമല്ല, മറിച്ച് കൊവിഡ് 19 ഭേദമായതിന് ശേഷം സംഭവിക്കാന്‍ സാധ്യതയുള്ള പാർശ്വഫലങ്ങളെയും കൂടി ഭയക്കേണ്ടതുണ്ട്.

'പോസ്റ്റ് കൊവിഡ് സിൻഡ്രോം' എന്നറിയപ്പെടുന്ന അവസ്ഥയെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്. വൈറസിനെ അതിജീവിക്കുന്നത് തന്നെ ഒരു പ്രധാന നേട്ടമാണ്. എന്നാൽ ശരീരത്തിലെ വൈറസിന്റെ പ്രാരംഭ ആക്രമണത്തിൽ നിന്ന് കരകയറുന്നവരിൽ 75 ശതമാനം പേർക്കെങ്കിലും അത് ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകുന്നു എന്നാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് 19 ഭേദമായവർക്കും അതോടൊപ്പം രോഗലക്ഷണം ഉണ്ടായിരുന്നവരിലും ഒരുപോലെ വരാന്‍ സാധ്യതയുള്ള ഒരവസ്ഥയാണ് 'പോസ്റ്റ് കൊവിഡ് സിൻഡ്രോം'.

സാധാരണ ഗതിയില്‍ അകാരണമായ ക്ഷീണം, തളർച്ച, പേശീ വേദന, തലവേദന, ശ്വാസംമുട്ടൽ, വയറിളക്കം, സംഭ്രമം പോലുളള ചില ലക്ഷണങ്ങള്‍ ഇത്തരക്കാരില്‍ ആഴ്ചകളോളം കണ്ടുവരാറുണ്ട്. എന്നാല്‍ ചിലരില്‍ ഗുരുതരമായ ശാരീരിക  പ്രശ്നങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്. വൃക്കകളുടെ തകരാറിലേക്കും ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും  ഇത് കാരണമാകാം.

ഓർക്കുക...
 
•    എല്ലാ വ്യക്തികളും കൊവിഡ് പ്രോട്ടോക്കോള്‍ കർശനമായും പാലിക്കേണ്ടതാണ്.
•    കൊവിഡ് ബാധിതര്‍ രോഗം ഭേദമായ ശേഷവും ഏഴ് ദിവസവും കൂടി വിശ്രമത്തില്‍ തുടരേണ്ടതാണ്.
•    തുടര്‍ ദിവസങ്ങളില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്‌.
•    ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ നിർ‌ബന്ധമായും തുടര്‍ ചികിത്സ തേടേണ്ടതാണ്.
•    ഇ സഞ്ജീവനി സേവനങ്ങളും തേടാവുന്നതാണ്.

കൊവിഡ് നെഗറ്റീവ് ആയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios