മരുന്നില്ലാതെ പ്രമേഹം എങ്ങനെ നിയന്ത്രിക്കാം? ഈ മാർഗങ്ങൾ സഹായിക്കും
ചില മാർഗങ്ങളിലൂടെ മരുന്നില്ലാതെ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇതിനെ കുറിച്ച് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. ഡോക്‌സ്റ്റ ലേണിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് അദ്ദേഹം.

പ്രമേഹം ഇന്ന് പലരേയും അലട്ടുന്ന രോഗമാണ്. ജീവിതകാലം മുഴുവൻ ദിവസവും ഇൻസുലിനോ ഗുളികകളോ കഴിച്ചാണ് പലരും പ്രമേഹം നിയന്ത്രിക്കുന്നത്. ആജീവനാന്ത മരുന്നില്ലാതെ ടൈപ്പ് 2 പ്രമേഹം മാറ്റാൻ കഴിയുമോ?...പ്രമേഹത്തെ മാറ്റുക എന്ന് പറയുമ്പോൾ, അതിനർത്ഥം മരുന്നില്ലാതെ ദീർഘകാലത്തേക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ്.
ചില മാർഗങ്ങളിലൂടെ മരുന്നില്ലാതെ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇതിനെ കുറിച്ച് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. ഡോക്‌സ്റ്റ ലേണിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് അദ്ദേഹം.
' 'cut the sugar' എന്ന കാര്യമാണ് മനസിൽ ഓർത്ത് വച്ചിരിക്കേണ്ടത്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ടെെപ്പ് 2 പ്രമേഹത്തെ തടയാനാകും. ഐസ്ക്രീം, ബിസ്ക്കറ്റ്, കേക്ക് ഇവയില്ലെലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് വെള്ള അരി വില്ലനാണെന്ന് മനസിലാക്കുക. അധികം വ്യായാമം ചെയ്യാത്ത ആളുകളും പലരും. വെളുത്ത അപ്പം, വെളുത്ത ഇഡ്ഡ്ലി, വെളുത്ത ഇഡ്ഡിയപ്പം തുടങ്ങിയവ അമിതമാകാൻ പാടില്ല. തവിട് കളയാത്ത അരിയാണ് കൂടുതൽ നല്ലത്. എന്നാൽ, തവിട് കളയാത്ത അരി വങ്ങാൻ പറ്റുന്നില്ലെങ്കിൽ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഒരു പ്ലേറ്റ് എടുക്കുക. ശേഷം നാല് ഭാഗം ആക്കുക. ഒരു ഭാഗത്ത് അരി വയ്ക്കുക. ഒരു മുട്ടയോ പയറോ മീനോ വയ്ക്കാവുന്നതാണ്. അടുത്ത ഭാഗത്ത് പച്ചക്കറിയും പഴങ്ങളും ഉൾപ്പെടുത്തുക. ഈ രീതിയിൽ കഴിക്കുകയാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിക്കാനാകും...' - ഡോ. ഡാനിഷ് സലീം പറഞ്ഞു.
'പ്രമേഹം കാരണമാണ് ഇന്ന്നിരവധി രോഗങ്ങൾ പിടിപെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവ പിടിപെടാം...' - ഡോ. ഡാനിഷ് സലീം പറഞ്ഞു.
വ്യായാമം ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മസിൽ ബിൽഡ് ചെയ്യുകയാണ് വേണ്ടത്. 14 മണിക്കൂർ ഫാസ്റ്റിഗും എട്ട് മണിക്കൂർ കഴിക്കുകയും ചെയ്താൽ പ്രമേഹം നിയന്ത്രിക്കാൻ സഹായകമാണ്. രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുക. എട്ട് മണിക്കൂറിനകത്ത് രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുക.
'വെെറ്റമിൻ ഡി പ്രധാനപ്പെട്ടൊരു കാര്യമാണ്. വെെറ്റമിൻ ഡി കുറവുള്ളവരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. വെയിൽ കൊള്ളാൻ പറ്റാത്തവർ വെെറ്റമിൻ ഡി ഗുളിക എടുക്കുന്നതാണ് കൂടുതൽ നല്ലത്. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഉറക്കമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങിയില്ലെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. സ്ട്രെസ് കുറയ്ക്കുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും...'- ഡോ. ഡാനീഷ് സലീം പറഞ്ഞു.
Read more പാചകം ചെയ്യാൻ ഏത് എണ്ണയാണ് നല്ലത് ?