ക്യത്യമായി ഡയറ്റ് ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ. തെെറോയ്ഡ്, കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ...? ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നിംസ് മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാഗം മേധാവി ഡോ. ലളിത അപ്പുക്കുട്ടനോട് ചോദിക്കാവുന്നതാണ്. ഡ‍ോക്ടർ നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. നിങ്ങളുടെ സംശയങ്ങൾ health@asianetnews.in എന്ന മെയിലിലേക്ക് അയക്കാവുന്നതാണ്...

കായംകുളത്ത് നിന്ന് സുനിത അയച്ചത്...

എന്റെ പേര് സുനിത, കായംകുളത്ത് താമസിക്കുന്നു. വയസ് 35. രണ്ട് കുട്ടികളുണ്ട്. 10 വയസ്, 5 വയസ്. എന്റെ പ്രശ്നം അമിതവണ്ണവും കെെകാൽ കഴപ്പുമാണ്. തെെറോയ്ഡിന്റെ 50 ​മെെക്രോ​ ​ഗ്രാം ​ഗുളിക കഴിക്കുന്നുണ്ട്. മാസമുറ തെറ്റി വരുന്നു. ഭാരം 70 കിലോ. പൊക്കം 155 സെമീ. തെെറോയ്ഡ് ഉണ്ടാകുന്നതിന് മുമ്പ് 55 കിലോയായിരുന്നു എന്റെ ഭാരം. തടി കൂടിയപ്പോൾ എല്ലാവരും എന്നെ കളിയാക്കുന്നു. അയ്യോ ഇതെന്ത് പറ്റി, എന്തെങ്കിലും അസുഖമുണ്ടോ...എന്ന് പലരും ചോദിക്കുന്നു..ഞാനിപ്പോൾ ഡിപ്രഷനിലാണ്. എന്ത് ചെയ്യണമെന്നറിയില്ല ഡോക്ടർ. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.....?

ഡോക്ടർ പറയുന്നത്...

ഉത്തരം...

സുനിതയുടെ വിഷയം വളരെ ലളിതമാണ്. വെറും 15 കിലോ ഭാരമല്ലേ കൂടിയിട്ടുള്ളൂ. പിന്നെ തെെറോയ്ഡ് പ്രശ്നവും. മാസമുറ തെറ്റിയാലും ഹോർമോൺ സിസ്റ്റം കറക്ട് ചെയ്യുമ്പോൾ ശരിയാകും. ഞാൻ പറയുന്ന കാര്യങ്ങൾ അതേപടി ചെയ്താൽ മതിയാകും. രണ്ടോ മൂന്നോ മാസം കൊണ്ട് തന്നെ ഈ പ്രശ്നം ശരിയാക്കാനാകും. എന്റെ ചികിത്സയിൽ മൂന്ന് വിഭാ​ഗങ്ങളുണ്ട്...

1. ആഹാരരീതിയിലെ മാറ്റം.
2. ജീവിതശെെലിയിലെ മാറ്റം.
3. ഡയറ്റ് ചെയ്യേണ്ട രീതി.

ഇവയിലൂടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശരിയാക്കാം. അത് വഴി തെെറോയ്ഡ് പ്രശ്നമായാലും ശരിയാക്കാം. ഞാനൊരു ഡയറ്റ് ചാർട്ട് പറഞ്ഞു തരാം. മൂന്ന് മാസം ഈ ഡയറ്റ് ഫോളോ ചെയ്ത് നോക്കാവുന്നതാണ്...

ഡയറ്റ് പ്ലാൻ താഴേ ചേർക്കുന്നു...

ഭക്ഷണക്രമം...

രാവിലെ 6 മണിക്ക്              നാരങ്ങ ഇഞ്ചി വെള്ളം, കൂടെ antifat ​ഗുളിക 1 എണ്ണം

വെെകിട്ട്  6 മണിക്ക്           വീണ്ടും നാരങ്ങ ഇഞ്ചി വെള്ളം+ antifat ​ഗുളിക 1 എണ്ണം
( antifat ​ഗുളിക കൊടും പുളിയിൽ നിന്ന് എടുക്കുന്നത്..)

രാവിലെ 6.30 ന്                  കരിഞ്ചീരക ചായ
(കരിഞ്ചീരകം 100 ​ഗ്രാം, ഏലയ്ക്ക 10 എണ്ണം, കറുവപ്പട്ട 15 ​ഗ്രാം , ജീരകം 25 ​ഗ്രാം.... ഇവയെല്ലാം ഒരുമിച്ച് വറുത്ത് പൊടിച്ച് വയ്ക്കുക..ശേഷം ഒരു ടീസ്പൂൺ വെള്ളത്തിലിട്ട് തിളപ്പിക്കുക...)

8 മണിക്ക്                         1 പേരയ്ക്ക+ 2-3 നെല്ലിക്ക 
                                                         or
                                            1 ഓറഞ്ച്, 1 ആപ്പിൾ

8 മണിക്ക് ബ്രേക്ക്ഫാസ്റ്റ്        ഇപ്പോൾ കഴിക്കുന്നതിന്റെ പകുതി( ഇഡ്ഢലി, ദോശ, അപ്പം എന്തായാലും...)+ നാടൻ മുട്ട പുഴുങ്ങിയത്  1 എണ്ണം + virgin coconut oil  10 മില്ലി + കറി ( ഏതായാലും  - 100 മില്ലി).

11 മണിക്ക്                             കരിഞ്ചീരക ചായ അല്ലെങ്കിൽ നാരങ്ങ വെള്ളം...

1 മണിക്ക്                              full meal salad 300 ​ഗ്രാം
                                                 fish curry       ( 200 ​ഗ്രാം)
                                                 തവിടുള്ള ചോറ്  -   30 ​ഗ്രാം 
                                                കറികൾ   - 100 ​ഗ്രാം 
                                                 പയർ, കടല എന്നിവ ഉൾപ്പെടുത്താവുന്നതാണ്....)

4.30    - 5.00 മണിക്ക്             10 ബദാം or പയർ മുളപ്പിച്ചത് കടുക് വറുത്ത് കഴിക്കാം

6. 00 മണിക്ക്                          നാരങ്ങ വെള്ളം + anti fat capsule

7.00 മണിക്ക്                           full meal salad ( one or two vegetables, cucumber, മഷ്റൂ, എള്ള് വെർജിൻ കോക്കനട്ട് ഓയിലിൽ ഉണ്ടാക്കുക...)+  ​​ഗ്രിൽഡ‍് ഫിഷ് or ​​ഗ്രിൽഡ‍് ചിക്കൻ..

ഒഴിവാക്കേണ്ടത്....

അരി ആഹാരം, ​ഗോതമ്പ്, റാ​ഗി, കിഴങ്ങ് വർ​ഗങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ, അച്ചാറുകൾ, പപ്പടം, ഉണക്കമീൻ, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക...

കടപ്പാട്: 

ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.