Asianet News MalayalamAsianet News Malayalam

എൻ കെ ജോർജ്; സ്വന്തം ജീവിത സമ്പാദ്യത്തിലെ വലിയ ഭാഗം സർക്കാരിന് നൽകിയ മനുഷ്യ സ്‌നേഹി; കുറിപ്പ് വായിക്കാം

പടിയിറങ്ങും മുൻപ് എൻ കെ ജോർജ് സാറിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരു മികച്ച സ്ഥാപനം സ്വപ്നം കണ്ട് സ്വന്തം ജീവിത സമ്പാദ്യത്തിലെ  വലിയ ഭാഗം സർക്കാരിന് നൽകിയ മനുഷ്യ സ്‌നേഹി.

dr mohammed asheel face book post about nipmr n k George
Author
Trivandrum, First Published Jul 10, 2021, 4:38 PM IST

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീൽ പടിയിറങ്ങുകയാണ്. 20 കോടി വില വരുന്ന നാലേകാൽ ഏക്കർ സ്ഥലവും ബഹുനിലക്കെട്ടിടവും ഭിന്നശേഷി ക്ഷേമപദ്ധതിക്കായി സർക്കാരിന് സൗജന്യമായി നൽകിയത് എൻ കെ ജോർജ് ആണ്. പടിയിറങ്ങും മുൻപ് എൻ കെ ജോർജിനെ കാണുകയും ചില മറക്കാനാവാത്ത ഓർമ്മകളും ഡോ. മുഹമ്മദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.

പടിയിറങ്ങും മുൻപ് എൻ കെ ജോർജ് സാറിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരു മികച്ച സ്ഥാപനം സ്വപ്നം കണ്ട് സ്വന്തം ജീവിത സമ്പാദ്യത്തിലെ  വലിയ ഭാഗം സർക്കാരിന് നൽകിയ മനുഷ്യ സ്‌നേഹി.. അദ്ദേഹം സൗജന്യമായി വിട്ടുതന്ന 7 നിലയുള്ള main building ഉൾപ്പെടെ 4.5 acre സ്ഥലത്താണ് ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായ ഈ സ്ഥാപനം നിൽക്കുന്നതെന്ന് ഡോ. മുഹമ്മദ് കുറിച്ചു.

ഡോ. മുഹമ്മദ് അഷീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം... 

ഇന്ന് NIPMR എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന responsibility യുള്ള അവസാന ദിവസം...  പടിയിറങ്ങും മുൻപ്  NK George സാറിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. 
NK George .. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരു മികച്ച സ്ഥാപനം സ്വപ്നം കണ്ട് സ്വന്തം ജീവിത സമ്പാദ്യത്തിലെ  വലിയ ഭാഗം സർക്കാരിന് നൽകിയ മനുഷ്യ സ്‌നേഹി.. അദ്ദേഹം സൗജന്യമായി വിട്ടുതന്ന 7 നിലയുള്ള main building ഉൾപ്പെടെ 4.5 acre സ്ഥലത്താണ് ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായ ഈ സ്ഥാപനം നില്കുന്നത്. 
2018 Feb മാസം ഇതിന്റെ charge ഏറ്റെടുക്കുമ്പോൾ ഞാൻ ആദ്യം ഇദ്ദേഹത്തെ സന്ദർശിച്ചപ്പോൾ (അന്ന് അദ്ദേഹത്തിന്റെ ആരോഗ്യം കുറച്ചു കൂടി മെച്ചമായിരുന്നു) അദ്ദേഹം എന്നോട് അദ്ദേഹത്തിന്റെ 2 ആഗ്രഹങ്ങൾ എണ്ണി പറഞ്ഞു.. 1. Hydrotherapy Unit 2. Prosthetics and orthotics unit.. ഇത് രണ്ടും NIPMR ൽ കൊണ്ടുവരണം എന്ന്. 
ഇന്ന് sensory hydrotherapy pool, aquatic gym, hydrolic wheelchair poollift  ഉൾപ്പെടെയുള്ള  ഇന്ത്യയിലെ ഏറ്റവും  മികച്ച Aquatic Rehabilitation Centre നമ്മുടെ NIPMR ൽ ആണ് ❤
അതോടൊപ്പം ആധുനികമായ prosthetic and orthotic യൂണിറ്റോടൊപ്പം centre for Mobility and Assistive Technology (CMAT) ഉം NIPMR ൽ ഇന്നുണ്ട്. 
ആയിരക്കണക്കിന് വവ്വാലുകൾ തിങ്ങിപാർത്തിരുന്ന ആ "ചെരിഞ്ഞ" കെട്ടിടമുള്ള ആ സ്ഥാപനം  സർക്കാർ നിർദ്ദേശ പ്രകാരം Feb 2018 മുതലുള്ള ആയിരം ദിവസം കൊണ്ട് അനുയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി  മുപ്പതോളം പുതിയ സൗകര്യങ്ങളും സേവനങ്ങളും 3 കോഴ്സുകളും ആരംഭിച്ച്  Feb 2021 ൽ NIPMR  ഭിന്നശേഷി മേഖലയിലെ "centre of excellence" ആയി  പ്രഖ്യാപിക്കപ്പെട്ടു. 😍❤🙏. (Thanks to the great support by the honorable CM and minister of health and social justice, MLA and other stakeholders and committed efforts of my team members 🙏❤).
അപ്പോഴും ഇതിൽ ആ 2 projects കൂടുതൽ പ്രിയപെട്ടതാകുന്നത് അത് ഈ മനുഷ്യന്റെ ആഗ്രഹം കൂടിയാണ് എന്നതു കൊണ്ടാണ്.
ഇപ്പോൾ ശാരീരിക അവശതയും severe ഓര്മക്കുറവുമുള്ള അദ്ദേഹത്തിന് നേരിട്ട് വന്ന് ഇതൊന്നും കാണാൻ സാധിച്ചില്ല.
എന്നാലും ഇന്ന് ഞാൻ അദ്ദേഹത്തോട് " sir, sir പറഞ്ഞ 2 കാര്യവും അവിടെ establish ചെയ്തു.. " എന്ന് പറഞ്ഞപ്പോൾ ..  അദ്ദേഹത്തിന്റെ കൂടെയുള്ള ഷോബിയുടെ ഭാഷയിൽ പറഞ്ഞാൽ "ഒന്നിനോടും ഇപ്പോൾ പ്രതികരിക്കാത്ത" ജോർജ് sir കുറച്ചു  strain  ചെയ്തിട്ടാണെങ്കിലും സംസാരിച്ചു.. അവ്യക്തമായി പറഞ്ഞ കുറേ വാക്കുകളിൽ ആവർത്തിച്ചു  വ്യകതമായി പറഞ്ഞത്... " Happy.. its much more than i told..And i like the pace..."❤❤🙏
ഇതിനും അപ്പുറം എന്തുവേണം🙏😍..  happy to the core.. this words are beyond anything for a normal public servant like me ❤❤🙏
Sincere gratitude to all who made this possible😍🙏

Follow Us:
Download App:
  • android
  • ios