Asianet News MalayalamAsianet News Malayalam

Biofeedback : വിട്ടുമാറാത്ത തലവേദന അലട്ടുന്നുണ്ടോ? 'ബയോ ഫീഡ്ബാക്ക്' ചികിത്സയിലൂടെ കുറച്ച് കൊണ്ടുവരാം

സ്‌ട്രെസ്/ടെൻഷൻ അനുഭവപ്പെടുമ്പോൾ മൈഗ്രേയ്ൻ ഉണ്ടാകാനുള്ള സാധ്യത അധികമാണ്. ടെൻഷൻ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ പഠിച്ചെടുക്കുന്നതിലൂടെ മൈഗ്രേയ്ൻ കുറച്ചു കൊണ്ടുവരാൻ കഴിയും. ബയോ-ഫീഡ്ബാക്ക് സുരക്ഷിതമായ ചികിത്സാ രീതിയാണ്. മസിൽ ടെൻഷൻ അളക്കുകയാണ് ഇതിൽ ചെയ്യുക (EMG biofeedback). 

dr Priya Varghese column about Biofeedback therapy
Author
Trivandrum, First Published Apr 18, 2022, 4:48 PM IST

നിത്യജീവിതത്തിൽ ഉള്ള സ്‌ട്രെസ്, ഉത്തരവാദിത്വങ്ങൾ ഒരുപാട് ചെയ്തു തീർക്കേണ്ടി വരുമ്പോൾ, ഉറക്കം ശരിയാവാതെ വരുമ്പോൾ- ഇങ്ങനെ പല പ്രശ്നങ്ങളും മൈഗ്രേയ്ൻ ഉള്ള ആളുകൾക്ക് പറയാൻ കഴിയുന്ന പ്രശ്നങ്ങളാണ്. മനസ്സിന് അനുഭവപ്പെടുന്ന സമ്മർദ്ദങ്ങൾ വിട്ടുമാറാത്ത തലവേദന ഉള്ളവരിൽ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തിൽ പൊതുവെ വലിയ പ്രാധാന്യം നാം കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്.

സ്ട്രെസ്/ ടെൻഷനോട് നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും സ്ട്രെസ്സിന്റെ അളവു കുറച്ചു കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ചികിൽത്സാ രീതിയാണ് ബിയോഫീഡ്ബാക്ക് (biofeedback). 

സ്‌ട്രെസ്/ടെൻഷൻ അനുഭവപ്പെടുമ്പോൾ മൈഗ്രേയ്ൻ ഉണ്ടാകാനുള്ള സാധ്യത അധികമാണ്. ടെൻഷൻ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ പഠിച്ചെടുക്കുന്നതിലൂടെ മൈഗ്രേയ്ൻ കുറച്ചു കൊണ്ടുവരാൻ കഴിയും. ബയോ-ഫീഡ്ബാക്ക് സുരക്ഷിതമായ ചികിത്സാ രീതിയാണ്. മസിൽ ടെൻഷൻ അളക്കുകയാണ് ഇതിൽ ചെയ്യുക (EMG biofeedback). 

തലവേദന പോലെയുള്ള പ്രശ്നങ്ങൾക്ക് നെറ്റിയിലെ മസിലുകളുടെ അമിത ആക്ടിവിറ്റി കാരണം ഉണ്ടാകുന്നതാകാം. അതു സാധാരണ നിലയിലാക്കാൻ ഈ ചികിത്സ ഗുണകരമാണ്. ശരീരത്തിന് അകത്തേക്ക് കടത്തിവിടുന്ന രീതി അല്ല ബയോഫീഡ്ബാക്ക്. അതുകൊണ്ടുതന്നെ പാർശ്വ ഫലങ്ങളും ഇതിൽ ഉണ്ടാവില്ല. 

നമ്മുടെ മനസിൽ ടെൻഷൻ എത്രയാണ് എന്നു  മനസ്സിലാക്കി തരികയും മനസ്സു റീലാക്സ്ഡ് ആകാനുള്ള മാർഗ്ഗങ്ങളായ പ്രോഗ്രസ്സിവ് മസിൽ റിലാക്സേഷൻ (progressive muscle relaxation), deep breathing, guided imagary എന്നീ  രീതികൾ പഠിപ്പിച്ചെടുക്കുകയാണ് ഇതിൽ ചെയ്യുക. അങ്ങനെ ടെൻഷൻ കുറച്ചു കൊണ്ടുവരാൻ സ്വയം വ്യക്തികളെ  പ്രാപ്തരാക്കുകയാണ് ഇതിൽ ചെയ്യുന്നത്.

മുപ്പതു മുതൽ അറുപതു മിനുട്ട് വരെയാണ് ഒരു തവണ ബയോഫീഡ്ബാക്ക് ചികിത്സയ്ക്ക് ആവശ്യമായി വരിക. ടെൻഷൻമൂലം ഉണ്ടാകുന്ന മാറ്റ് പ്രശ്നങ്ങൾക്കും ബയോ-ഫീഡ്ബാക്ക് ഗുണകരമാണ്. ഉദാ: നാളുകളായി നീണ്ടു നിൽക്കുന്ന കാരണം കണ്ടെത്താനാവാത്ത ശരീര വേദന, ശ്വാസ തടസ്സം,വയറിന് അസ്വസ്ഥത എന്നിവ.

വിട്ടുമാറാത്ത തലവേദന, കഴുത്തുവേദന, ഇതുമൂലം ഉറക്കക്കുറവ്, ജോലിഭാരം എന്നിവ ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ്. മറ്റേതൊരു സ്‌കിൽ എന്ന പോലെത്തന്നെ പരിശീലനത്തിലൂടെ പഠിച്ചെടുക്കുന്നതാണ് റിലാക്സേഷൻ അഥവാ മനസ്സിനെ ശാന്തമാക്കി വയ്ക്കുക എന്നതും.

എഴുതിയത്:

പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8921278461 
Online consultation available 

 

Follow Us:
Download App:
  • android
  • ios