Asianet News MalayalamAsianet News Malayalam

ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസ് രോഗങ്ങളെ എങ്ങനെ തടയാം; ഡോക്ടർ പറയുന്നത്

ജീവിതരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് ഫംഗസ് പിടിപെടുന്നതിന് പ്രധാന കാരണം. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഫംഗസ് രോഗങ്ങള്‍ പിടിപെടുന്നത്. ചര്‍മ്മത്തിന് ഫംഗസ് വളരാനുള്ള അനുകൂല സാഹചര്യം എപ്പോള്‍ ഉണ്ടാകുന്നുവോ അപ്പോള്‍ ഫംഗസ് പിടിപെടാമെന്ന് ഡോ. രാജേഷ് പറയുന്നു.

Dr. rajesh kumar video about fungus and how to prevent
Author
Trivandrum, First Published Oct 24, 2019, 10:11 PM IST

ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസ് രോഗങ്ങൾക്ക് വേണ്ടി എന്തെല്ലാം തരം മരുന്നുകൾ ഉപയോഗിച്ചാലും വീണ്ടും വീണ്ടും അത് വിട്ടുമാറാതെ ഉണ്ടാകുന്നത് കാണുന്നുണ്ട്. ശരീരത്തിൽ നിന്നും ഇത്തരം പൂപ്പൽ രോഗങ്ങൾ അകറ്റാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്.അവ എന്തെല്ലാമാണെന്ന് ഡോ. രാജേഷ് കുമാർ പറയുന്നു..

ജീവിതരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് ഫംഗസ് പിടിപെടുന്നതിന് പ്രധാന കാരണം. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഫംഗസ് രോഗങ്ങള്‍ പിടിപെടുന്നത്. ചര്‍മ്മത്തിന് ഫംഗസ് വളരാനുള്ള അനുകൂല സാഹചര്യം എപ്പോള്‍ ഉണ്ടാകുന്നുവോ അപ്പോള്‍ ഫംഗസ് പിടിപെടാമെന്ന് ഡോ. രാജേഷ് പറയുന്നു.

ചിലരില്‍ ഫംഗസ് ആണെന്ന് തിരിച്ചറിയാതെ തന്നെ ചില ചർമ്മ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ചർമ്മത്തിൽ വട്ടത്തിലുള്ള പാടുകളോ ഇല്ലെങ്കില്‍ ചൊറിച്ചില്‍ ഉണ്ടാക്കാതെ എപ്പോഴും വേദനയും ഇന്‍ഫെക്ഷനുമായിട്ട് നഖങ്ങള്‍ക്ക് കേടുപാട് ഉണ്ടാക്കുന്ന അണുബാധയോ എല്ലാം തന്നെ ഇത്തരത്തില്‍ ഫംഗസ് പ്രശ്‌നം കൊണ്ട് ഉണ്ടാകാറുണ്ട്. 

ഇന്ന് ഫംഗസ് രോഗം വിട്ട് മാറാതെ കാണുന്നത് അമിതവണ്ണമുള്ളവരില്‍ പ്രമേഹരോഗ സാധ്യതയുള്ളവരിലുമാണ്. ചില മരുന്നുകള്‍ അതായത്, രോഗപ്രതിരോധശേഷിക്ക് വ്യത്യാസം വരുത്തുന്ന സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ കഴിക്കുന്നവരിലും പിന്നെ മറ്റ് ചിലര്‍ക്ക് മരുന്ന് കഴിച്ചതിന്റെ ദോഷഫലമായി ഉണ്ടാകുന്ന പേരിലും ഫംഗസ് വരാമെന്ന് അദ്ദേഹം പറയുന്നു. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഫംഗസ് പ്രശ്‌നം സ്ഥിരമായി വരാം. കൗമാരക്കാർക്കിടയിൽ ഒരു വസ്ത്രം തന്നെ സ്ഥിരമായി ഉപയോഗിക്കുക, ശരീരത്തില്‍ വിയര്‍ക്കുന്ന വിയര്‍പ്പ് വലിച്ചെടുക്കാന്‍ പറ്റാതെ വരുന്ന വസ്ത്രങ്ങള്‍ ധരിക്കുക, സ്‌കിന്റെ നോര്‍മല്‍ ടോണ്‍ നശിപ്പിക്കുന്ന ക്രീം ഉപയോഗിക്കുക ഇതെല്ലാം ഫംഗസ് രോഗം ഉണ്ടാക്കാറുണ്ട്. 

ഫംഗസ് പിടപെട്ടാല്‍ എല്ലാവരും ചെയ്യാറുള്ളത് ചൊറിയും. അല്ലെങ്കില്‍ വീര്യം കൂടിയ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഫംഗസ് രോഗം കൂട്ടുകയേയുള്ളൂ. നഖങ്ങള്‍ ഉപയോഗിച്ച് ഫംഗസ് രോഗമുള്ള ഭാഗത്ത് ചൊറിയുമ്പോള്‍ നമ്മുടെ നോര്‍മലായിട്ടുള്ള സ്‌കനിന്റെ ടോണ്‍ നശിക്കുന്നു.

 സ്‌കനിന്റെ മുകളിലുള്ള ലേയറിന് കേട് പാട് ഉണ്ടാകുന്നതോട് കൂടി ഫംഗസുകള്‍ ഉള്ളിലേക്ക് ഇറങ്ങാന്‍ തുടങ്ങുന്നു. ഉള്ളിലേക്ക് പോകുമ്പോള്‍ പ്രതിരോധശേഷി നശിക്കുകയും അവിടെയുള്ള നോര്‍മല്‍ കോശങ്ങളില്‍ നിന്ന് അവയ്ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ വലിച്ചെടുത്ത് കൊണ്ട് ഫംഗസുകള്‍ കൂടുതലായിട്ട് വളരുകയും ചെയ്യുന്നു.

ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ ഫംഗസ് പിടിപെടാതെ നോക്കാന്‍ സാധിക്കൂ. വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സ്‌കിന്റെ നാച്ച്വറൽ ടോണ്‍ നഷ്ടപ്പെടുകയും ഫംഗസ് കൂടുതല്‍ ഉള്ളിലേക്ക് വളരുകയും ചെയ്യും. അത് കൊണ്ട് വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കുക. കുളിക്കുന്ന വെള്ളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിക്കാന്‍ ശ്രമിക്കുക. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. 

Follow Us:
Download App:
  • android
  • ios