ചികിത്സിക്കാനാവില്ലെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ മാറ്റിനിര്‍ത്താന്‍ പറ്റുന്ന രോഗമാണ് എയ്ഡ്‌സ്. ചുംബനത്തില്‍ കൂടി എയ്ഡ്സ് പകരുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ട്.

മനുഷ്യ ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി നശിപ്പിക്കുന്ന എച്ച്‌ഐവി വൈറസുകളാണ് എയ്ഡ്സ് എന്ന രോഗം ഉണ്ടാക്കുന്നത്. പകര്‍ച്ച വ്യാധിയാണ് എച്ച്‌ഐവി. പക്ഷേ രോഗിയയോടൊപ്പം കഴിഞ്ഞതുകൊണ്ടൊ സ്പര്‍ശിച്ചതു കൊണ്ടൊ രോഗം വരില്ല. എയ്ഡ്സ് രോ​​ഗം എങ്ങനെയാണ് പകരുന്നത്?.

നമ്മുടെ സമൂഹത്തിൽ എയ്ഡ്‌സ് രോഗം പകര്‍ന്ന് കിട്ടിയിട്ടുണ്ടോ എന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. ഇതില്‍ ചിലരാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് രക്തപരിശോധന ചെയ്ത് എയ്ഡ്‌സ് രോഗം ഇല്ലെന്ന് ഉറപ്പ് വരുത്താറുമുണ്ട്. മറ്റ് ചിലരാണെങ്കില്‍ ആരോടും പറയാന്‍ പേടിച്ച് ഒരാളോടും ഇത് ചെയര്‍ ചെയ്യാതെ അമിതമായി ടെന്‍ഷനടിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന വരും ഉണ്ട്. 

അത് കൊണ്ട് തന്നെ ഏത് രീതിയിലാണ് എയ്ഡ്‌സ് രോഗം അഥവാ എച്ച്‌ഐവി പകരുന്നതെന്നും ഏതെല്ലാം തരത്തില്‍ മാരകമാകുമെന്നും എച്ച്‌ഐവി രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഡോ. രാജേഷ് പറയുന്നു.

 എച്ച്‌ഐവി വൈറസ് നമ്മുടെ ശരീരത്തിലുണ്ടെങ്കില്‍ ഇത് പകരുന്ന വഴികളെന്ന് പറയുന്നത് ഒന്ന്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അതായത്, പുരുഷന്റെ ബീജത്തില്‍ കൂടി പകരാം, സ്ത്രീകള്‍ക്കാണെങ്കില്‍ യോനി ഫ്‌ളൂയിഡില്‍ കൂടി പകരാം, മലദ്വാരത്തില്‍ കൂടിയുള്ള ഫ്‌ളൂയിഡില്‍ കൂടിയും പകരാനുള്ള സാധ്യത കൂടുതലാണ്. അസുഖമുള്ള ഒരാളില്‍ നിന്നും നോര്‍മല്‍ ആയിട്ടുള്ള ഒരാളിലേക്ക് രക്തത്തിലൂടെയും പകരാമെന്ന് ഡോ.രാജേഷ് പറഞ്ഞു.

ഇതല്ലാതെ അമ്മയില്‍ നിന്നും പ്രസവസമയത്ത് കുട്ടിയിലേക്ക് ഫ്‌ളുയിഡ് സമ്പര്‍ക്കം വന്ന് കഴിഞ്ഞാല്‍ പകരാം. സാധാരണ ഈ ഒരു രീതിയില്‍ കൂടിയാണ് എച്ച്‌ഐവി വൈറസ് ഒരാളിലേക്ക് പകരുന്നത്. എയ്ഡ്‌സ് പകരുന്നതില്‍ മനസിലാക്കേണ്ട രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. 

ഒരാള്‍ക്ക് എച്ച്‌ഐവി രോഗം ഉണ്ടെന്ന് ഇരിക്കട്ടെ. അവരില്‍ നിന്നും മറ്റൊരാളിലേക്ക് പകരണമെന്നുണ്ടെങ്കില്‍ അവരുടെ ശരീരത്തിലെ ഫ്‌ളൂയിഡില്‍ നിന്നും വളരെ ഉയര്‍ന്ന അളവില്‍ വൈറസുകള്‍ മറ്റൊരാളുടെ ശരീരത്തിലെത്തിയാല്‍ മാത്രമേ ഒരാള്‍ക്ക് എയ്ഡ്‌സ് പകരുകയുള്ളൂ. വിശദമായി പറഞ്ഞാല്‍ സ്ത്രീകളുടെ യോനി സ്രവത്തില്‍ നിന്നും പുരുഷനിലേക്ക് എച്ച്ഐവി പിടിപെടുന്നതിനെക്കാള്‍ ഏതാണ്ട് 50 ഇരട്ടിയോളം സാധ്യതയാണ് പുരുഷന്റെ ബീജത്തില്‍ നിന്നും സ്ത്രീകളിലേക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയെന്ന് ഡോ.രാജേഷ് പറഞ്ഞു.

അത് കൊണ്ടാണ് കോണ്ടം അഥവാ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് കഴിഞ്ഞാല്‍ എച്ച്‌ഐവി ബാധ തടയാമെന്ന് പറയുന്നത്. ചുംബനത്തില്‍ കൂടി എയ്ഡ്സ് പകരുമോ എന്നതിനെ കുറിച്ചും പലർക്കും സംശയമുണ്ട്. ഉമിനീരില്‍ ഈ വൈറസിന്റെ സാന്നിധ്യം ഉണ്ട്. പക്ഷേ അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് അസുഖം പരത്താനുള്ള അത്രയും വൈറസുകളുടെ എണ്ണം ഈ ഉമിനീരില്‍ കൂടി ഉണ്ടാവുകയില്ല. 

അതായത്, സാധാരണ ഗതിയിലുള്ള സോഷ്യല്‍ കിസിങ്ങിലാണെങ്കില്‍ ഒരിക്കലും ഉമിനീരും ഉമിനീരും തമ്മില്‍ കോണ്ടാക്ടറ് വരുന്നില്ല. ഇനി ഉമിനീരില്‍ കോണ്ടാക്ട് വന്ന് ഒരാളിന്റെ വായിലുള്ള ഉമിനീര്‍ മറ്റൊരാളിലേക്ക്( അസുഖം ഇല്ലാത്ത ആളിലേക്ക്) എത്തുകയാണെങ്കില്‍ പോലും ഈ ആരോഗ്യമുള്ള ആളിന്റെ ഉമിനീരില്‍ വൈറസുകള്‍ അധികം സമയം ജീവിച്ചിരിക്കില്ലെന്നും ഡോ. രാജേഷ് പറയുന്നു. 

 അത് മാത്രമല്ല, ഈ വൈറസുകള്‍ ഉള്ളിലേക്കെത്തിയാല്‍ തന്നെ നമ്മുടെ ആമാശത്തിലുള്ള സ്രാവങ്ങള്‍ക്ക് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് പോലുള്ള ദഹനരസങ്ങളില്‍ ഈ വൈറസ് ചത്ത് പോവും. ഒരുപക്ഷേ, ഒരു ആഴത്തിലുള്ള ചുംബനത്തിലൂടെ ഐഎച്ച്‌വി ബാധയുള്ള ഒരാളുടെ വായ്ക്കകത്ത് മുറിവുണ്ടെങ്കില്‍ അത് അസുഖം ഇല്ലാത്ത ഒരാളുടെ വായ്ക്കകത്ത് മുറിവിലുള്ള രക്തവുമായി കോണ്ടാക്ട് വന്നാല്‍ മാത്രമേ ചുംബനത്തിലൂടെ ഈ രോഗം പകരുകയുള്ളൂ. 

ഇത് മാത്രമല്ല ഒരു പക്ഷേ മോണരോഗമുള്ള ഒരാളാണെങ്കില്‍ ഇടയ്ക്ക് മോണയില്‍ നിന്ന് രക്തം വരുന്ന ആളാണെങ്കില്‍ ഒരു പക്ഷേ എച്ച്‌ഐവി ബാധയുള്ള ഒരാളില്‍ നിന്നും ചുംബനത്തിലൂടെ അത് മറ്റയാള്‍ക്കും പകരാം. അതായത്, രക്തവും രക്തവുമായിട്ട് കോണ്ടാക്ട് വന്നാല്‍ മാത്രമേ ചുംബനം പോലുള്ള സാഹച്ചര്യങ്ങളില്‍ ഈ രോഗം പകരുകയുള്ളൂവെന്നും ഡോ. രാജേഷ് പറയുന്നു.