Asianet News MalayalamAsianet News Malayalam

Health Tips : ശ്രദ്ധിക്കൂ, വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ...

രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
 

drink cardamom water on an empty stomach
Author
First Published Feb 9, 2024, 8:27 AM IST

ഭക്ഷണങ്ങൾക്ക് മണവും രുചിയും വർദ്ധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക.  ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഏലയ്ക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ ഏലയ്ക്ക സഹായകമാണ്.

രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

പതിവായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ തടയുക മാത്രമല്ല, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂക്കോസ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും അതിരാവിലെ ഏലക്കാ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ആമാശയത്തിലെ ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഏലയ്ക്ക വെള്ളം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആമാശയത്തിലെ ആരോഗ്യപ്രശ്നങ്ങളെ എല്ലാം ഒഴിവാക്കാൻ സഹായിക്കുന്ന ഏലയ്ക്ക ദഹനത്തെ മികവുറ്റതാക്കി മാറ്റുന്നു. നല്ല ദഹനം നടക്കുന്നത് വഴി ഉപാചയയെ പ്രക്രിയ മികച്ചതാകുകയും അത് വഴി ശരീരഭാരം കുറയുകയും ചെയ്യുന്നു.

ഏലയ്ക്കിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്. വായിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെങ്കിൽ രാവിലെ ഏലയ്ക്കാ വെള്ളം കുടിക്കുക. ഇത് വായ് നാറ്റത്തെ ചെറുക്കാനും സഹായിക്കുന്നു.

Read more സ്ട്രോബെറി സൂപ്പറാണ് ; ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ


 

Latest Videos
Follow Us:
Download App:
  • android
  • ios