'കൊറോണ വൈറസ്' എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിൽ എത്തിയത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ബാക്ടീരിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും വൈറൽ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. വ്യായാമത്തോടൊപ്പം പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കൂ.

രോ​​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഒരു ഹെൽത്തി ഡ്രിങ്കിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇതൊരു 'ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഡ്രിങ്ക്' ആണെന്ന് തന്നെ പറയാം. എങ്ങനെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വെള്ളം                                                       1 കപ്പ്
ഇഞ്ചി                                                        കാൽ ടീസ്പൂൺ
മഞ്ഞൾ                                                    കാൽ ടീസ്പൂൺ
ആപ്പിള്‍ സിഡെര്‍ വിനെഗര്‍                1 ടീസ്പൂൺ
തേൻ                                                           1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ വെള്ളം, ഇഞ്ചി, മഞ്ഞൾ, ആപ്പിൾ സിഡെർ വിനെഗർ എന്നിവ ചേർത്ത് തിളപ്പിക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം തേൽ ചേർക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം കുടിക്കുക.  ഡ്രിങ്ക് തയ്യാറായി. വൈറൽ, ബാക്ടീരിയ രോഗങ്ങൾ ഒഴിവാക്കാൻ ഈ ഡ്രിങ്ക് ദിവസവും കുടിക്കാവുന്നതാണ്.

 ഈ നാല് ചേരുവകളുടെ ആരോ​ഗ്യ​ഗുണങ്ങൾ...

ആപ്പിൾ സിഡെർ വിംഗർ: ശരീരത്തിലെ മോശം രോഗകാരികളുടെ വളർച്ചയെ തടയാൻ 'ആപ്പിൾ സിഡെർ വിനെഗർ' സഹായിക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും ആവശ്യമായ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇത് നല്ലതാണ്. 

മഞ്ഞൾ: ആന്റിഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്ന മഞ്ഞൾ രോ​ഗപ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല ദഹസംബന്ധമായ രോ​ഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനെഗറുമായി ചേർക്കുമ്പോൾ, ദോഷകരമായ അണുക്കളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിൽ ഇവ രണ്ടും നന്നായി പ്രവർത്തിക്കുന്നു. 

ഇഞ്ചി: ആന്റിമൈക്രോബയൽ, ആൻറിബയോട്ടിക് ഗുണങ്ങൾ ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു, ഇത് ബാക്ടീരിയകളെയും വൈറസിനെയും നശിപ്പിക്കാൻ സഹായിക്കുന്നു.

തേൻ: തേനിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിന് ഏറെ ഫലപ്രദമാണ്.

രോ​​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം...