പുരോഗമനകരമായ ആശയത്തിനും ലക്ഷ്യത്തിനും നിരവധി പേരാണ് അഭിനന്ദനമറിയിക്കുന്നത്. റെസ്റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം എല്‍ജിബിടി സമുദായത്തെ പ്രതിനിധീകരിക്കുന്ന മഴവില്‍ വര്‍ണത്തിലുള്ള പൊതിയിലായിരിക്കും നല്‍കുക

ഭക്ഷണവുമായി ബന്ധപ്പെട്ട് ഏറെ കൗതുകമുണര്‍ത്തുന്ന പല വാര്‍ത്തകളും ചിത്രങ്ങളും ദിനംപ്രതി നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുണ്ട്. അത്തരത്തില്‍ ട്വറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഒരു ബര്‍ഗര്‍ കടയുടെ പേര്. 

'ഗേ ബര്‍ഗര്‍' എന്നാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ തുടങ്ങാനിരിക്കുന്ന ഈ റെസ്റ്റോറന്റിന്റെ പേര്. പ്രമുഖ കൊമേഡിയനും ആക്ടിവിസ്റ്റുമായ എലിജാ ഡാനിയേലിന്റെതാണ് സ്ഥാപനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടുള്ള ആദരസൂചകമായാണ് ബര്‍ഗര്‍ റെസ്‌റ്റോറന്റിന് ഈ പേര് നല്‍കിയിരിക്കുന്നതത്രേ. 

റെസ്റ്റോറന്റില്‍ നിന്ന് കിട്ടുന്ന ലാഭം ലോസ് ഏഞ്ചല്‍സിലുള്ള ഒരു എല്‍ജിബിടി സെന്ററിലേക്ക് (ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായത്തിന് വേണ്ടിയുള്ള കേന്ദ്രം) സംഭാവന ചെയ്യാനാണ് എലിജാ ഡാനിയേലിന്റെ തീരുമാനം. 

പുരോഗമനകരമായ ആശയത്തിനും ലക്ഷ്യത്തിനും നിരവധി പേരാണ് അഭിനന്ദനമറിയിക്കുന്നത്. റെസ്റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം എല്‍ജിബിടി സമുദായത്തെ പ്രതിനിധീകരിക്കുന്ന മഴവില്‍ വര്‍ണത്തിലുള്ള പൊതിയിലായിരിക്കും നല്‍കുക. 

ഇവിടെയുള്ള ഓരോ വ്യത്യസ്തമായ ബര്‍ഗറിനും രസകരമായ പേരുകളാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. 'ലവ് മീ ഡാഡി', 'ഐ ലൈക്ക് ചിക്‌സ്', 'എക്‌സ്ട്രീമ്ലി ഗേ ഫ്രൈസ്', 'നോ മോര്‍ മില്‍ക്ക് ഡാഡി' എന്നിങ്ങനെയെല്ലാമാണ് ബര്‍ഗറുകളുടെ പേരുകളും. ഈ പേരുകളും ട്വിറ്ററില്‍ വ്യാപകമായ ശ്രദ്ധയാണ് നേടുന്നത്.

Scroll to load tweet…

Also Read:- സ്വര്‍ണത്തില്‍ പൊതിഞ്ഞ ബര്‍ഗര്‍; വില കേട്ട് അമ്പരന്ന് ആളുകള്‍!...