Asianet News MalayalamAsianet News Malayalam

ചർമ്മ സംരക്ഷണത്തിനായി കുടിക്കാം വിറ്റാമിൻ സി അടങ്ങിയ പാനീയങ്ങൾ

വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് വിറ്റാമിൻ സി അടങ്ങിയ പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

Drinks that contain vitamin C can be consumed for skin care
Author
Trivandrum, First Published Sep 1, 2021, 2:38 PM IST

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ വേണ്ട ഒരു പോഷകമാണ് വിറ്റാമിൻ സി. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് വിറ്റാമിൻ സി അടങ്ങിയ പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വിറ്റാമിൻ സി യുടെ അളവ് ലഭിക്കുന്നതിന് കിവി പഴം ഏറെ നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പുറമെ, കിവി പഴം ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യും. കിവി, നാരങ്ങ നീര്, തേൻ എന്നിവ ചേർത്ത് ജ്യൂസാക്കി കുടിക്കാം.

രണ്ട്...

ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ പാനീയങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ വിറ്റാമിൻ സി യാൽ സമ്പുഷ്ടമാണ്. ഓറഞ്ച് ജ്യൂസിൽ അൽപം നാരങ്ങ നീരും തേനും ചേർത്ത് കുടിക്കുന്നത് ചർമ്മത്തിന് മികച്ചതാണ്.

മൂന്ന്...

പുതിനയും നാരങ്ങാ വെള്ളവും ഈ രണ്ട് ചേരുവകളും വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. നാരങ്ങ വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. ഇവയ്ക്ക് ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ചർമ്മത്തിലെ ജലാംശം പ്രോത്സാഹിപ്പിക്കാനും കഴിയും. നാരങ്ങ നീരും പഞ്ചസാരയും ഒരു പാത്രത്തിൽ ചേർത്ത് വെള്ളം ഒഴിക്കുക. പഞ്ചസാര അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കുക. ഇനി പുതിനയില അതിലേക്ക് ചേർക്കുക. കുടിക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. 

നാല്...

പൈനാപ്പിൾ വിറ്റാമിൻ സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്. ഇത് ചർമ്മത്തെ മെച്ചപ്പെടുത്താനും ദഹന ആരോഗ്യം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. അൽപം തേനും പൈനാപ്പിൾ ജ്യൂസും ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു.

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ
 

Follow Us:
Download App:
  • android
  • ios