യഥാസമയം രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കുടല്‍ അര്‍ബുദം ജീവന് തന്നെ ഭീഷണിയായേക്കാം. കരള്‍, ശ്വാസകോശം, മസ്തിഷ്‌കം, ലിംഫ് നോഡുകള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കാന്‍ സാധ്യതയുണ്ട്.
യുകെയിൽ ഏറ്റവുമധികം രോഗനിർണയം നടത്തുന്ന ക്യാൻസറുകളിൽ നാലാം സ്ഥാനമാണ് കുടൽ ക്യാൻസർ. പ്രാരംഭ ഘട്ടത്തിൽ ക്യാൻസർ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു. വൻകുടലിൽ എവിടെയും കാണപ്പെടുന്ന ക്യാൻസറാണ് കുടൽ കാൻസർ.
കുടൽ ദഹനവ്യവസ്ഥയുടെ ഭാഗമാണ്. ഇത് ഭക്ഷണത്തിൽ നിന്ന് വെള്ളം ആഗിരണം ചെയ്യാനും ശരീരത്തിൽ നിന്ന് ഭക്ഷണ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു. ജനിതക മാറ്റങ്ങൾ, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെല്ലാം കുടൽ ക്യാൻസർ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളാണ്.
യഥാസമയം രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കുടൽ അർബുദം ജീവന് തന്നെ ഭീഷണിയായേക്കാം. കരൾ, ശ്വാസകോശം, മസ്തിഷ്‌കം, ലിംഫ് നോഡുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കാൻ സാധ്യതയുണ്ട്. 50 വയസ് കഴിഞ്ഞവർ, പുകവലിക്കുന്നവർ, അമിതവണ്ണമുള്ളവർ എന്നിവരിലാണ് കുടൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതൽ.
കുടൽ കാൻസറിൻ്റെ അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങളിലൊന്ന് അനീമിയയാണ്. കുടൽ അർബുദം ശരീരത്തിൽ ഇരുമ്പിൻ്റെ അഭാവത്തിന് കാരണമാകും. ഇത് വിളർച്ചയ്ക്ക് കാരണമാകും. തുടർന്ന് ചർമ്മത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാം. വരണ്ടതും വിളറിയതുമായ ചർമ്മമാണ് ആദ്യത്തെ ലക്ഷണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എപ്പോഴും വളരെ ക്ഷീണം അനുഭവപ്പെടുന്നതും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടുന്നതുമാണ് മറ്റൊരു ലക്ഷണം.
കുടൽ ക്യാൻസറിൻ്റെ മറ്റ് ലക്ഷണങ്ങൾ...
മലബന്ധം അനുഭവപ്പെടുക
മലത്തിൽ രക്തം കാണുക.
വയറ്റിൽ മുഴ കാണുക.
വിശപ്പില്ലായ്മ
പെട്ടെന്ന് ഭാരം കുറയുക.
പ്രായം, പാരമ്പര്യം, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, വ്യായാമമില്ലായ്, പുകവലി, മദ്യപാനം എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ കുടൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ക്യാൻസർ റിസർച്ച് യുകെ പറയുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Read more മഗ്നീഷ്യത്തിന്റെ കുറവ് ; ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ

