നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട ഒരുപിടി പിഴവുകളാണ് കാര്യമായും യുവാക്കളില്‍ ഇത്തരത്തില്‍ ഹൃദയസംബന്ധമായ പ്രയാസങ്ങള്‍ക്ക് സാധ്യതയൊരുക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുന്നു. മോശം ഭക്ഷണരീതി, വ്യായാമമില്ലായ്മ, സ്ട്രെസ്, ബിപി, ദീര്‍ഘനേരം ഒരേ ഇരുപ്പ് തുടരുന്നത്, പുകവലി, അമിതമായ മദ്യപാനം, അമിതവണ്ണം, കൊളസ്ട്രോള്‍ എന്നിങ്ങനെ പല ഘടകങ്ങളും ഇതിന് കാരണമായി വരാം. 

ഹൃദയസംബന്ധമായ രോഗങ്ങളും പ്രശ്നങ്ങളും എപ്പോഴും നമ്മെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. പ്രത്യേകിച്ച് തീര്‍ത്തും അവിചാരിതമായി സംഭവിക്കുന്ന ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍. ഇന്ന് യുവാക്കളില്‍ ഹൃദയാഘാതം അടക്കമുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ഇവയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്ന ഏവരും ചിന്തിക്കുന്നതാണ്. 

നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട ഒരുപിടി പിഴവുകളാണ് കാര്യമായും യുവാക്കളില്‍ ഇത്തരത്തില്‍ ഹൃദയസംബന്ധമായ പ്രയാസങ്ങള്‍ക്ക് സാധ്യതയൊരുക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുന്നു. മോശം ഭക്ഷണരീതി, വ്യായാമമില്ലായ്മ, സ്ട്രെസ്, ബിപി, ദീര്‍ഘനേരം ഒരേ ഇരുപ്പ് തുടരുന്നത്, പുകവലി, അമിതമായ മദ്യപാനം, അമിതവണ്ണം, കൊളസ്ട്രോള്‍ എന്നിങ്ങനെ പല ഘടകങ്ങളും ഇതിന് കാരണമായി വരാം. 

എങ്ങനെയാണ് ഹൃദ്രോഗങ്ങളെ മുൻകൂട്ടി തന്നെ ചെറുക്കാനാവുക? അതിന് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്? നിങ്ങള്‍ അറിയേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍...

നേരത്തേ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

നിങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള ശ്വാസതടസം നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. കാരണ ഇത് ഹൃദയം പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാകാം. നിര്‍ബന്ധമായും ശ്വാസതടസം ഹൃദയം പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാകണമെന്നില്ല. എങ്കിലും പരിശോധന നിര്‍ബന്ധം. 

നെഞ്ചില്‍ സമ്മര്‍ദ്ദം, വേദന, അസ്വസ്ഥത, എരിച്ചില്‍, കുത്തുന്നത് പോലത്തെ അനുഭവം, ഇടതുതോളില്‍ വേദന, നെഞ്ചിടിപ്പില്‍ വ്യത്യാസം, നടുവേദന, വയറുവേദന, നന്നായി വിയര്‍ക്കുക, കാല്‍പാദങ്ങളില്‍ നീര്, ഉറക്കമില്ലായ്മ, എപ്പോഴും തളര്‍ച്ച, ഉന്മേഷക്കുറവ്, തലകറക്കം, ലൈംഗികതാല്‍പര്യം കുറവ്, ഉദ്ധാരണപ്രശ്നങ്ങള്‍, മോണയില്‍ നിന്ന് രക്തം വരിക തുടങ്ങിയിട്ടുള്ള ലക്ഷണങ്ങളെല്ലാം പലരീതിയില്‍ ഹൃദയം ബാധിക്കപ്പെടുന്നുവെന്നതിന്‍റെ സൂചനയാണ്. 

അതിനാല്‍ ഇത്തരം ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം വൈകാതെ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്താനാണ് ശ്രമിക്കേണ്ടത്. അതേസമയം ഈ ലക്ഷണങ്ങളെല്ലാം ഹൃദയം അപകടത്തിലാണെന്ന് ഉറപ്പിക്കുന്നത് ആകണമെന്നുമില്ല. അങ്ങനെ ഉറപ്പിക്കുകയും അരുത്. പരിശോധനയുടെ അനിവാര്യതയാണ് ഇവ സൂചിപ്പിക്കുന്നത്. ഇസിജി, ഇക്കോ അടക്കമുള്ള പരിശോധനകളാണ് ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ചെയ്യേണ്ടത്. ഇത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതാണ്. 

ഭക്ഷണത്തിലൂടെ പ്രതിരോധം...

ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വലിയൊരു അളവ് വരെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ഡയറ്റിനും സാധിക്കും. വൈറ്റമിൻ-ഡി കുറയുന്നത് ഹൃദയത്തിന് വെല്ലുവിളിയാണ്. അതിനാല്‍ വൈറ്റമിൻ ഡി കുറവ് കണ്ടെത്തിയാല്‍ അതിന് ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റ്സ് എടുക്കേണ്ടതാണ്. 

പൊട്ടാസ്യം ആണ് ഹൃദയാരോഗ്യത്തിനായി അവശ്യം വേണ്ടുന്ന മറ്റൊരു ഘടകം. നേന്ത്രപ്പഴം, ചീര, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബദാം, മുട്ട, പാലുത്പന്നങ്ങളെല്ലാം ഇതിനായി കഴിക്കാവുന്നതാണ്. 

മഗ്നീഷ്യവും ഹൃദയത്തിന് ഏറെ പ്രധാനം തന്നെ. അവക്കാഡോ, ക്വിനോവ, മത്തൻ കുരു, സൂര്യകാന്തി വിത്ത്, കട്ടിത്തൈര്, ഫ്ളാക്സ് സീഡ്സ്, വെണ്ടയ്ക്ക, ബ്ലാക്ക് ബെറീസ്, ചെറികള്‍, പീച്ചസ്. ഗ്രീൻ ക്യാപ്സിക്കം തുടങ്ങിയവയെല്ലാം മഗ്നീഷ്യത്തിനായി കഴിക്കാവുന്നതാണ്. 

സിട്രസ് ഫ്രൂട്ട്സ്, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, നട്ട്സ്, സീഡ്സ്, എന്നിവയും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതായ ഭക്ഷണങ്ങളാണ്. 

Also Read:- പതിവായി തൈര് കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനം അറിയാമോ?

സഹായം അഭ്യർത്ഥിച്ച് സുഡാനിൽ കൊല്ലപ്പെട്ട മലയാളിയുടെ ഭാര്യ