Asianet News MalayalamAsianet News Malayalam

അൾഷിമേഴ്സ് രോഗം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം

അൾഷിമേഴ്സ് രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

early signs of the world alzheimers day
Author
Trivandrum, First Published Sep 21, 2021, 9:13 AM IST

ഇന്ന് ലോക അൾഷിമേഴ്സ് ദിനം. കേരളത്തിൽ പ്രായം ചെന്നവരിൽ മറവിരോഗം കൂടിവരുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇവർക്ക് വേണ്ട കരുതലും പരിചരണവുമാണ് ഈ ലോക അൾഷിമേഴ്സ് ദിനവും ഓർമ്മിപ്പിക്കുന്നത്. ജീവിതശൈലിയും ജീനുകളും അടക്കമുള്ള വിവിധ ഘടകകങ്ങൾ മറവിരോഗത്തിന് കാരണമാകാം.

അൾഷിമേഴ്സ് രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. 'മേധാക്ഷയത്തെ അറിയൂ, അൾഷിമേഴ്‌സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അൾഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

അൾഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വ്യക്തിയിൽ ഓർമ്മക്കുറവ്, പെരുമാറ്റം, ആശയവിനിമയ പ്രശ്നം എന്നിവയിലെ മാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. ഇങ്ങനെ കാണുന്നുണ്ടെങ്കിൽ ഒരു ന്യൂറോളജിസ്റ്റിനെ സമീപിക്കേണ്ടത്. അൾഷിമേഴ്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുംബെെയിലെ മസീന ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. രാജ് അഗർബത്തിവാല പറയുന്നു.

പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ഒന്ന്...

ഒരു വ്യക്തി അൾഷിമേഴ്സ് ബാധിതനാണെന്ന് സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓർമ്മക്കുറവ്.  ഒരാൾ ഒരു സ്ഥലം സന്ദർശിക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതിനെക്കുറിച്ച് പൂർണ്ണമായി മറക്കുകയോ അല്ലെങ്കിൽ വീട്ടിലെ ബാത്ത്റൂം പോലുള്ള പരിചിതമായ സ്ഥലങ്ങളെക്കുറിച്ച് ആശയക്കുഴപ്പം നേരിടുകയോ അല്ലെങ്കിൽ ഒന്നോ രണ്ടോ തവണയല്ല സ്ഥിരമായി താക്കോൽ സൂക്ഷിക്കുന്നത് എവിടെയെന്ന് മറക്കുകയോ ചെയ്താൽ, അത് അൾഷിമേഴ്സിന്റെ പ്രധാനലക്ഷണമാണെന്ന് കരുതാം.

രണ്ട്...

പണം കണക്കുകൂട്ടുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ഒരു വ്യക്തിയ്ക്ക്  പണം കൈകാര്യം ചെയ്യാനും ബില്ലുകൾ അടയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു ആദ്യ ലക്ഷണം.

മൂന്ന്...

അൽഷിമേഴ്സ് ബാധിച്ച ഒരാൾക്ക് മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. വിഷാദരോഗം അൾഷിമേഴ്സ് രോഗത്തിന്റെ വളരെ നേരത്തെയുള്ള ഒരു ലക്ഷണമാണ്. 

നാല്...

വസ്തുക്കള്‍ അല്ലെങ്കില്‍ പ്രവര്‍ത്തികള്‍  നിരീക്ഷിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും  ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. 

അഞ്ച്...

ഒരാൾക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അതും അൽഷിമേഴ്സിന്റെ മറ്റൊരു ലക്ഷണമാണ്.

ആറ്...

വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങുന്നു.

'ചില്ലുപാത്രം നുറുങ്ങിയ പോലെ ഓർമ്മകൾ', വീണ്ടുമൊരു അൾഷിമേഴ്സ് ദിനം, കേരള ജനതയും ഓർക്കേണ്ട ചിലതുണ്ട്


 

Follow Us:
Download App:
  • android
  • ios