ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറയ്ക്കാനും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
വണ്ണം കുറയ്ക്കാനാണ് പലരും ഗ്രീൻ ടീ (Green Tea) കുടിക്കുന്നത്. ഭാരം കുറയ്ക്കാൻ മാത്രമല്ല മറ്റ് ചില ആരോഗ്യഗുണങ്ങൾ കൂടി ഗ്രീൻ ടീയ്ക്കുണ്ട്. ധാരാളം പോഷകഗുണങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. പോളിഫെനോൾസ് എന്ന സംയുക്തങ്ങൾ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന് ഒരു പ്രധാന സംഭാവന നൽകുകയും ചെയ്യുന്നു.
ഈ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ വൈവിധ്യമാർന്ന പഴങ്ങളിലും പച്ചക്കറികളിലും മറ്റ് സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിലും കാണപ്പെടുന്നു. ഗ്രീൻ ടീയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഗ്രീൻ ടീയിലെ പ്രധാന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഫ്ലേവനോയ്ഡുകളാണ്. കാറ്റെച്ചിൻസ്, എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) എന്നിവയാണ് പ്രധാനപ്പെട്ടത്.
ചർമ്മത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. ശരീരത്തിലെ ആൻഡ്രോജനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചർമത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഗ്രീൻ ടീ ഉത്തമമാണ്.
Read more മുടികൊഴിച്ചിലാണോ പ്രശ്നം? ഈ രണ്ട് ചേരുവകൾ ഉപയോഗിച്ച് നോക്കൂ
ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറയ്ക്കാനും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകൾക്ക് ഗ്രീൻ ടീ നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ 'epigallocatechin gallate' (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഗ്രീൻ ടീയിൽ തിയാനൈൻ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
ഗ്രീൻ ടീ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ഫാറ്റി ലിവർ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്ന് ദി ജേണൽ ഓഫ് ന്യൂട്രീഷ്യൻ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
