സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡായ ഡോകോസഹെക്സെനോയിക് ആസിഡിന് (ഡിഎച്ച്എ) ഏറ്റവും ശക്തമായ ബന്ധം ഗവേഷകർ നിരീക്ഷിച്ചു.  

ഒമേഗ-3 ഫാറ്റി ആസിഡുകൾ ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനം. മത്സ്യത്തിലും മത്സ്യ എണ്ണ സപ്ലിമെന്റുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും. അമേരിക്കൻ ജേണൽ ഓഫ് റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ഒമേഗ-3 ഫാറ്റി ആസിഡിൻറെ നീർക്കെട്ടിനെ കുറയ്ക്കുന്ന ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് ശ്വാസകോശ ആരോഗ്യത്തിൻറെ കാര്യത്തിൽ നിർണായകമാകുന്നതെന്ന് അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. 

സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡായ ഡോകോസഹെക്സെനോയിക് ആസിഡിന് (ഡിഎച്ച്എ) ഏറ്റവും ശക്തമായ ബന്ധം ഗവേഷകർ നിരീക്ഷിച്ചു. 

' ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ ശ്വാസകോശാരോഗ്യത്തിനും പ്രധാനമായേക്കാം എന്നതിന്റെ വർദ്ധിച്ചുവരുന്ന തെളിവുകൾ ഈ പഠനം കൂട്ടിച്ചേർക്കുന്നു...- ​ഗവേഷകരിലൊരാളായ പട്രീഷ്യ എ. കാസ്സാനോ പറഞ്ഞു.

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

ഒന്ന്...

സോയാബീൻ നല്ല പ്രോട്ടീനുകളുടെ കലവറയാണ്. കൂടിയ അളവിൽ ഫൈബർ കണ്ടന്റും പ്രോട്ടീനിൽ അടങ്ങിയിരിക്കുന്നു. ഇത് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. 

രണ്ട്...

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്ട്. രോഗപ്രതിരോധ സംവിധാനത്തിന് മികച്ച ബലം നൽകാൻ ഇതിനു കഴിയും. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകാനും വാൾനട്ട്‌ വളരെയധികം സഹായിക്കും. 

മൂന്ന്...

ബ്ലൂബെറിയാണ് മറ്റൊരു ഭക്ഷണം. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ കലോറി കുറഞ്ഞ പഴമാണ് ബ്ലൂബെറി. എന്നാൽ നൂട്രിയന്റ്റ്സും ആൻറി ഒക്സിടന്റ്സും ധാരാളം അടങ്ങിയതുമാണ്. 

നാല്...

ഫ്ളാക്സ് സീഡാണ് ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റൊരു ഭക്ഷണം. ഒമേഗ-3 ഫാറ്റ് ആൽഫ-ലിനോലെനിക് ആസിഡിന്റെ (ALA) ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണിത്. നാരുകൾ, മഗ്നീഷ്യം, മറ്റ് പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഫ്ളാക്സ് സീഡ്. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 ജ്യൂസുകൾ

Asianet News Live| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News Updates #Asianetnews