അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. അധികം കാലറികള്‍ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. 

പലരുടെയും തീൻ മേശയിലുള്ള പ്രധാനപെട്ട് ഒരു വിഭവമാണ് സാലഡ്. പച്ചക്കറികൾ കൊണ്ടും പഴവർഗങ്ങൾ കൊണ്ടും ഇലകൾ കൊണ്ടും സാലഡുകൾ ഉണ്ടാക്കാറുണ്ട്. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്നു. 

അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. അമിതവണ്ണം കുറയ്ക്കുന്നതിനായി ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട ഒരു സാലഡിനെ കുറിച്ചാണ് താഴേ പറയുന്നത്... 

വേണ്ട ചേരുവകൾ...

വെള്ളരി 1 എണ്ണം
കാരറ്റ് 2 എണ്ണം
പുതിന ഇലകൾ ഒരു പിടി
തക്കാളി ഒരു കപ്പ്
കുരുമുളക് ആവശ്യത്തിന്
തെെര് ഒരു കപ്പ്
സവാള ഒരു കപ്പ്
പച്ചമുളക് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന പച്ചക്കറികൾ ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി എടുക്കുക. ശേഷം തണുത്ത വെള്ളത്തിൽ ഒന്നും കൂടി കഴുകുക. ഇനി ഇവയെല്ലാം ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക.ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് തെെര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഉപ്പും കുരുമുളകും ചേർക്കുക. ഇനി ഇതിനുമുകളിൽ പുതിന ഇലകൾ ചേർത്ത് വിളമ്പുക.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഒഴിവാക്കാം ഈ ആറ് തെറ്റുകള്‍...