മാമ്പഴം കഴിക്കുന്നത് നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. കാലിഫോർണിയ സർവകലാശാലയിലെ  ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാമ്പഴം മുഖത്തെ ചുളിവുകൾ അകറ്റാൻ മികച്ചതാണെന്ന് ​ഗവേഷകർ പറയുന്നു. ന്യൂട്രിയന്റ്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പഠനത്തിന്റെ ഭാ​ഗമായി 28 ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾകളോട്  അര കപ്പ് മാമ്പഴം ആഴ്ചയിൽ നാല് തവണ കഴിക്കാൻ ​ഗവേഷകർ നിർദേശിച്ചു. രണ്ട് മാസത്തിന് ശേഷം ഇവരിൽ ആഴത്തിലുള്ള ചുളിവുകൾ 23% കുറയുന്നത് കാണാനായെന്ന് യുസി ഡേവിസ് ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂട്രീഷ്യനിലെ ​ഗവേഷകൻ വിവിയൻ ഫാം പറഞ്ഞു.

കൊളാജന്റെ മികച്ച ഉറവിടമാണ് മാമ്പഴം. മാത്രമല്ല, മാമ്പഴം കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ഏറെ ​ഗുണകരമാണെന്ന് പഠനത്തിൽ പറയുന്നു. 'കരോട്ടിനോയിഡുകൾ' (ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് ചെടികളുടെ പിഗ്മെന്റുകൾ), കൊളാജൻ നിർമ്മിക്കാൻ സഹായിക്കുന്ന മറ്റ് ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുടെ ഗുണം ഇതിന് കാരണമാകാമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

അമിതവണ്ണം കുറയ്ക്കാന്‍ ഈ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം; പഠനം