Asianet News MalayalamAsianet News Malayalam

Health Tips : ഈ പഴം ദിവസവും ഒരെണ്ണം കഴിക്കൂ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ആപ്പിളിലുണ്ട്. അവയിൽ നാരുകളും ധാരാളം വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് തടയുന്നതിന് സ​ഹായിക്കുന്നതായി അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. 
 

eat this fruit once a day helps in weight loss
Author
First Published Sep 2, 2024, 7:49 AM IST | Last Updated Sep 2, 2024, 8:04 AM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ആപ്പിളിൽ നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഉപാപചയ പ്രവർത്തന വർദ്ധിപ്പിക്കാനും സഹായിക്കും. 

ആപ്പിളിലെ നാരുകൾ അമിത വിശപ്പ് തടയുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ആപ്പിളിൽ ആൻ്റിഓക്‌സിഡൻ്റുകളും കൂടുതലാണ്. ഇത് കോശങ്ങളുടെ കേടുപാടുകൾ തടയാനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരഭാരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കും. 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ആപ്പിളിലുണ്ട്. അവയിൽ നാരുകളും ധാരാളം വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് തടയുന്നതിന് സ​ഹായിക്കുന്നതായി അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. 

ഒരു ഇടത്തരം വലിപ്പമുള്ള ആപ്പിളിൽ ഏകദേശം 86 ശതമാനം വെള്ളമുണ്ട്. വെള്ളമുള്ള ഭക്ഷണങ്ങൾ കുറഞ്ഞ കലോറി ഉപഭോഗത്തിന് കാരണമാകുന്നു. ഒരു ഇടത്തരം ആപ്പിളിൽ ഏകദേശം 95 കലോറി അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പെക്റ്റിൻ. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലൂടെയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും. ഫൈബർ ഉപഭോഗം വർദ്ധിക്കുന്നത് ശരീരഭാരം കുറയുന്നതും അമിതവണ്ണത്തിനുള്ള സാധ്യത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നാരുകൾ അടങ്ങിയ 
ഭക്ഷണങ്ങൾ  കഴിക്കുന്നത് ഭക്ഷണത്തിൻ്റെ ദഹനത്തെ മന്ദഗതിയിലാക്കുക ചെയ്യുന്നു. 

ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കുറഞ്ഞ ജിഐ ഭക്ഷണക്രമം പ്രമേഹം, ഹൃദ്രോഗം, പല രോഗങ്ങൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

കയ്പ്പാണെന്ന് കരുതി പാവയ്ക്കയെ ഒഴിവാക്കരുത്, ​ഗുണങ്ങളിൽ കേമൻ

 

Latest Videos
Follow Us:
Download App:
  • android
  • ios