Asianet News MalayalamAsianet News Malayalam

ഈ പഴം കഴിക്കൂ, മലബന്ധ പ്രശ്നം അകറ്റാം

നാരുകൾ, വൈറ്റമിൻ സി, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ കെ തുടങ്ങി നിരവധി അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിൾ ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ, ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആപ്പിൾ സഹായിക്കും.
 

eat this fruit to get rid of constipation problem-rse-
Author
First Published Sep 24, 2023, 6:40 PM IST

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധ പ്രശ്നം. പല കാരണങ്ങൾ കൊണ്ടാണ് മലബന്ധപ്രശ്നം ഉണ്ടാകുന്നത്. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, വ്യായാമമില്ലായ്മ, ചില മരുന്നുകളുടെ ഉപയോ​ഗം എന്നിങ്ങനെ പല ഘടകങ്ങളും മലബന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നു.

മലബന്ധപ്രശ്നം തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മലബന്ധം അകറ്റുന്നതിന് ദിവസവും കഴിക്കേണ്ട ഒരു പഴമാണ് ആപ്പിൾ. നാരുകൾ, വൈറ്റമിൻ സി, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ കെ തുടങ്ങി നിരവധി അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിൾ ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ, ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ആപ്പിൾ സഹായിക്കും.

മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ആപ്പിൾ സാധാരണയായി ഉൾപ്പെടുത്തുന്നത്. ഈ പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം സുഗമമാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ആപ്പിളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. പഴത്തിന്റെ 64% ലയിക്കാത്ത നാരുകളും 36% ലയിക്കുന്ന നാരുകളുമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

 

eat this fruit to get rid of constipation problem-rse-

 

ആപ്പിളിലെ ഫൈബർ അംശം ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. ഇതിൽ ഉയർന്ന അളവിലുള്ള നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഭക്ഷണം ശേഷം ഒരു പഴം കഴിക്കുന്നത്  മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും അങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ആപ്പിൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ആപ്പിളിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പോളിഫെനോളുകളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

ഫാറ്റി ലിവറിനെ അകറ്റി നിർത്താൻ നാല് കാര്യങ്ങൾ ചെയ്യാം

 

Follow Us:
Download App:
  • android
  • ios