Asianet News MalayalamAsianet News Malayalam

ഭാരം കുറയ്ക്കാൻ ഇഞ്ചി സഹായിക്കുമോ...?

ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കുന്നു. ചായ, സൂപ്പ്, സലാഡുകൾ എന്നിവയിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിൽ അൽപം ഇഞ്ചിയിട്ട് കുടിക്കുന്നതും നല്ലതാണ്. 

Eating  Ginger Help Me Lose Weight
Author
Trivandrum, First Published Dec 2, 2020, 1:49 PM IST

ആവശ്യത്തിലധികം ഔഷധഗുണങ്ങള്‍ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്.

ദഹനത്തിനും വിശപ്പ്‌ കുറയ്ക്കാനുമെല്ലാം ഉത്തമമായ ഇഞ്ചി ഭാരം കുറയ്ക്കാനും നല്ലതാണെന്ന് എത്ര പേർക്ക് അറിയാം ? Shogaols, Gingerols എന്നീ രണ്ടു ഘടകങ്ങൾ ഇഞ്ചിയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് ആഗിരണം ചെയ്യാനും ഇഞ്ചി സഹായിക്കുന്നു.

ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇഞ്ചി നിയന്ത്രിക്കുന്നു.  ചായ, സൂപ്പ്, സലാഡുകൾ എന്നിവയിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിൽ അൽപം ഇഞ്ചിയിട്ട് കുടിക്കുന്നതും നല്ലതാണ്.

ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ​ഗ്രീൻ ടീയിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതും ഭാരം കുറയ്ക്കാൻ ഏറെ ​ഗുണം ചെയ്യും. 

മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? എളുപ്പം പരിഹരിക്കാം...

Follow Us:
Download App:
  • android
  • ios