ഭക്ഷണം തീര്‍ച്ചയായും മുടിയുടെ ആരോഗ്യത്തിലേക്ക് വരുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട ഘടകമാണ്. അത്തരത്തില്‍ മുടി കൊഴിച്ചില്‍ നേരിടുന്നവര്‍ക്ക് ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി കഴിക്കാവുന്ന ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും പറയാനുള്ള പരാതി മുടി കൊഴിച്ചില്‍ തന്നെയാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. കാലാവസ്ഥ, വെള്ളത്തിന്‍റെ പ്രശ്നം പോലുള്ള ബാഹ്യമായ കാരണങ്ങള്‍ക്ക് പുറമെ സ്ട്രെസ്, മോശം ഭക്ഷണം, മറ്റ് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തുടങ്ങി പല ആന്തരീകമായ കാരണങ്ങളും മുടി കൊഴിച്ചിലിലേക്ക് നയിക്കാം. 

ഭക്ഷണം തീര്‍ച്ചയായും മുടിയുടെ ആരോഗ്യത്തിലേക്ക് വരുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട ഘടകമാണ്. അത്തരത്തില്‍ മുടി കൊഴിച്ചില്‍ നേരിടുന്നവര്‍ക്ക് ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി കഴിക്കാവുന്ന ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അഞ്ച് തരം നട്ട്സുകളെ കുറിച്ചാണ് ഇപ്പോഴിവിടെ വിശദീകരിക്കുന്നത്. നട്ട്സുകള്‍ക്ക് പൊതുവില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. മുടിയുടെ ആരോഗ്യത്തിനും ഇവ ഏറെ ഗുണം നല്‍കുന്നു. 

ബദാം...

രാത്രിയില്‍ ബദാം കുതിര്‍ത്തുവച്ച ശേഷം രാവിലെ കഴിക്കുന്നത് ഏറെ നല്ലതാണ്. ബദാമിലുള്ള വൈറ്റമിൻ-ഇ എന്ന ആന്‍റി-ഓക്സിഡന്‍റ് മുടിക്ക് പറ്റിയിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കും. ഇതിന് പുറമെ ബദാം 'ബയോട്ടിൻ' എന്ന, മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന വൈറ്റമിന്‍റെയും സ്രോതസാണ്. 

വാള്‍നട്ട്സ്...

വാള്‍നട്ട്സ് ഒമേഗ- 3 ഫാറ്റി ആസിഡിന്‍റെ നല്ലൊരു ഉറവിടമാണ്. ഇത് മുടി വളര്‍ച്ചയും മുടിയുടെ ആരോഗ്യവും ഭംഗിയുമെല്ലാം ഒരുപോലെ വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. വാള്‍നട്ട്സിലുള്ള വൈറ്റമിൻ-ഇ, സെലീനിയം എന്നിവയും മുടിക്ക് നല്ലതാണ്. 

ബ്രസീല്‍ നട്ട്സ്... 

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉപകരിക്കുന്ന സെലീനിയം എന്ന ധാതുവിന്‍റെ നല്ലൊരു ഉറവിടമാണ് ബ്രസീല്‍ നട്ട്സ്. ദിവസത്തില്‍ രണ്ടോ മൂന്നോ എണ്ണമേ ഇത് കഴിക്കേണ്ടൂ. കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല. 

അണ്ടിപ്പരിപ്പ്...

പ്രോട്ടീൻ, സിങ്ക് എന്നിവയുടെ നല്ലൊരു സ്രോതസായ അണ്ടിപ്പരിപ്പ് കഴിക്കുന്നതും മുടിക്ക് ഏറെ നല്ലതാണ്. മറ്റൊന്നുമല്ല ഇപ്പറഞ്ഞ ഘടകങ്ങള്‍ തന്നെയാണ് മുടിക്ക് ഗുണകരമായി വരുന്നത്. 5-10 എണ്ണം വരെയാണ് ദിവസത്തില്‍ കഴിക്കാവൂ. കൂടുതല്‍ അണ്ടിപ്പരിപ്പ് കഴിക്കുന്നത് വണ്ണം കൂട്ടാൻ ഇടയാക്കും. കാരണം ഇതില്‍ കലോറി കൂടുതലാണ്. 

ഹേസില്‍നട്ട്സ്...

വൈറ്റമിൻ- ഇയുടെ സമ്പന്നമായ ഉറവിടമാണ് ഹേസില്‍നട്ട്സ്. ഇത് നേരത്തെ സൂചിപ്പിച്ചത് പോലെ മുടിയുടെ വളര്‍ച്ചയെ പോസിറ്റീവായി ഏറെ സ്വാധീനിക്കുന്നു. ഇതിന് പുറമെ പ്രോട്ടീൻ, സിങ്ക്, സെലീനിയം എന്നിവയും ഹേസില്‍നട്ട്സിനെ സമ്പന്നമാക്കുകയും മുടിയുടെ ആരോഗ്യം പരിപോഷിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാക്കുകയും ചെയ്യുന്നു. 

Also Read:- രാത്രിയിലെ ഉറക്കം ശരിയാകുന്നില്ലേ? പ്രശ്നം നിങ്ങളുടെ ഈ ശീലങ്ങളാണോ എന്ന് പരിശോധിക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News