അമിതമായ സെബം, തലമുടി ശരിയായ രീതിയിൽ കഴുകാതിരിക്കുക, വളരെ വരണ്ട തലയോട്ടി തുടങ്ങി നിരവധി കാരണങ്ങളാൽ താരൻ ഉണ്ടാകാം.

കുട്ടികളെയും മുതിർന്നവരേയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് മുടിയിലെ താരൻ. ആദ്യമൊക്കെ താരനെ പലരും നിസാരമായി കാണുകയും എന്നാൽ തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി എണ്ണകളും ഷാംപൂകളും ഉപയോ​ഗിക്കുന്നത്. അമിതമായ സെബം, തലമുടി ശരിയായ രീതിയിൽ കഴുകാതിരിക്കുക, വളരെ വരണ്ട തലയോട്ടി തുടങ്ങി നിരവധി കാരണങ്ങളാൽ താരൻ ഉണ്ടാകാം. താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മാർ​ഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

നാരങ്ങ നീര്...

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ചില ആന്റിസെപ്റ്റിക് ഘടകങ്ങളാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. ഇത് പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുകയും തലയോട്ടിയിൽ നിന്ന് അധിക എണ്ണ നീക്കം ചെയ്യുകയും ചെയ്യുന്നു.

രണ്ട് ടീസ്പൂൺ നാരങ്ങ നീരും മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുടിയിൽ പുരട്ടുക. പത്ത് മിനുട്ട് നന്നായി മസാജ് ചെയ്ത് ശേഷം വീണ്ടും 15 മിനുട്ട് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. താരൻ അകറ്റാൻ മാത്രമല്ല മുടി വളരാനും ഇത് സഹായിക്കും.

കറ്റാർവാഴ ജെൽ...

താരൻ അകറ്റാൻ മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക.

വെളിച്ചെണ്ണ...

ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കുന്നതിന് മാത്രമല്ല താരൻ അകറ്റാനും വെളിച്ചെണ്ണയ്ക്ക് കഴിയും. ദിവസവും കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ ഉപയോ​ഗിച്ച് 15 മിനുട്ട് തല മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും സ​ഹായിക്കും.

മുട്ടയുടെ വെള്ള...

മുട്ടയുടെ വെള്ളയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടി നന്നാക്കാൻ സഹായിക്കുന്നു. കൂടാതെ, തലയോട്ടിയിലെ അധിക എണ്ണയെ നിയന്ത്രിക്കുകയും താരനെ തടയുകയും ചെയ്യുന്നു. ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. താരൻ അകറ്റാനും മുടി കൂടുതൽ കരുത്തുള്ളതാക്കാനും ഈ പാക്ക് സഹായിക്കും.

നെല്ലിക്ക...

വിറ്റാമിൻ സി സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിന് നല്ലതാണ്. ഇതിൽ പ്രകൃതിദത്തമൈക്രോബയൽ ഗുണങ്ങളുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും ബാക്ടീരിയകളുടെയോ അണുബാധയുടെയോ വളർച്ച തടയുന്നു. അരക്കപ്പ് നെല്ലിക്ക പൊടിയിൽ രണ്ട് ടീസ്പൂൺ തെെര് ചേർത്ത് യോജിപ്പിക്കുക. 15 മിനുട്ട് ഇത് മാറ്റിവയ്ക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഉപയോ​ഗിക്കാം.

ഈ കൊവിഡ് കാലത്ത് കുടിക്കാൻ ഇതാ ഒരു 'സ്പെഷ്യൽ' ചായ; വളരെ എളുപ്പം തയ്യാറാക്കാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona