Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കും: ലോകാരോഗ്യസംഘടന

ദശാബ്ദങ്ങള്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.

effects of covid 19 for decades says WHO
Author
Thiruvananthapuram, First Published Aug 1, 2020, 4:09 PM IST

കൊവിഡിന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടന. വൈറസ് വ്യാപനമുണ്ടായി ആറ് മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യസംഘടന (ഡബ്ല്യൂഎച്ച്ഒ) അടിയന്തരസമിതി ഈ മുന്നറിയിപ്പ് നല്‍കിയത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണിത്. ദശാബ്ദങ്ങള്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.

18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ലോകാരോഗ്യസംഘടന അടിയന്തരസമിതി കൊവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. പുതിയ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്. 

എത്രയും പെട്ടെന്ന് വാക്‌സിന്‍ വികസിപ്പിക്കുക മാത്രമാണ്  കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നും ടെഡ്രോസ് പറഞ്ഞു. ചൈനയ്ക്ക് പുറത്ത് ഒരു കേസും ഇല്ലാതിരുന്ന, ഒറ്റ മരണം പോലും ഇല്ലാതിരുന്ന സമയത്താണ് നമ്മള്‍ പൊതു ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ലോകത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 17,793,491 ആയി ഉയര്‍ന്നു. 683,779 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ വന്ന കണക്ക്‌.

Also Read: 2021ന് മുന്‍പ് കൊവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന...
 

Follow Us:
Download App:
  • android
  • ios