ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ ഡി തുടങ്ങിയ പ്രോട്ടീനുകൾ മുട്ടയുടെ മഞ്ഞക്കരുയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, താരന്‍ തുടങ്ങിയവയ്ക്കും മുടി കണ്ടീഷന്‍ ചെയ്യാനും മുട്ടയുടെ മഞ്ഞ ഫലപ്രദമാണ്.

മുട്ടയിലെ 'ഫാറ്റി ആസിഡുകള്‍' മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നൽകുന്നു. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായകമാണ്. മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയ്യാറാക്കാവുന്ന മൂന്ന് തരം 'ഹെയർപാക്കുകൾ' താഴേ ചേർക്കുന്നു...

ഒന്ന്...

ഒരു മുട്ടയുടെ മഞ്ഞയിൽ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നല്ലത് പോലെ പതപ്പിച്ച് തലയോട്ടിയില്‍ തേയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

രണ്ട്...

ഒരു കപ്പ് തൈരിൽ ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് തലയില്‍ തേയ്ക്കുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ തല നന്നായി കഴുകുക. ഷാംപൂ ഉപയോ​ഗിക്കാവുന്നതാണ്. 

മൂന്ന്...

രണ്ട് മുട്ടയുടെ മഞ്ഞയും ഒരു അവോക്കാഡോ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടുക. 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്.

ദിവസവും ഒരു പിടി നട്സ് കഴിച്ചാൽ; പഠനം പറയുന്നത്...