Asianet News MalayalamAsianet News Malayalam

എൻഡോമെട്രിയൽ കാൻസർ ; അറിയാം മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

എൻഡോമെട്രിയൽ കാൻസർ ആരംഭിക്കുന്നത് എൻഡോമെട്രിയം എന്നറിയപ്പെടുന്ന ഗര്ഭപാത്രത്തിന്റെ പാളി രൂപപ്പെടുന്ന കോശങ്ങളുടെ പാളിയിലാണ്. യോനിയിൽ രക്തസ്രാവമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. 
 

endometrial cancer symptoms and causes-rse-
Author
First Published Oct 21, 2023, 12:30 PM IST

ഉദാസീനമായ ജീവിതശൈലി വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്നു. വ്യായാമത്തിന്റെ അഭാവവും അനാരോഗ്യകരമായ കൊഴുപ്പുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ മോശം ഭക്ഷണക്രമം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ക്യാൻസറുകളുടെ പ്രധാന കാരണങ്ങളിലൊന്നായി മാറിയിരിക്കുന്നു. എൻഡോമെട്രിയൽ കാൻസർ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു അർബുദമാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഈ അർബുദം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 

എന്താണ് എൻഡോമെട്രിയൽ കാൻസർ?

എൻഡോമെട്രിയത്തിലെ കോശങ്ങൾ (ഗർഭപാത്രത്തിന്റെ ആന്തരിക പാളി) നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് എൻഡോമെട്രിയൽ കാൻസർ ആരംഭിക്കുന്നത്. ഈ കാൻസർ 50 വയസ്സിന് മുകളിലുള്ള ആർത്തവ വിരാമം എത്തിയ സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കിലും ഈ കാൻസർ വരാനുള്ള ശരാശരി പ്രായം 60 വയസ്സാണ്. 

എൻഡോമെട്രിയൽ കാൻസർ ആരംഭിക്കുന്നത് എൻഡോമെട്രിയം എന്നറിയപ്പെടുന്ന ഗര്ഭപാത്രത്തിന്റെ പാളി രൂപപ്പെടുന്ന കോശങ്ങളുടെ പാളിയിലാണ്. യോനിയിൽ രക്തസ്രാവമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്.

അമിതവണ്ണമുള്ള സ്ത്രീകളിൽ ആർത്തവവിരാമത്തിനു ശേഷമോ ആർത്തവവിരാമം സംഭവിക്കുന്ന പ്രായത്തിലോ എൻഡോമെട്രിയൽ കാൻസർ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എൻഡോമെട്രിയൽ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണം ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

എൻഡോമെട്രിയൽ കാൻസറിന്റെ ലക്ഷണങ്ങൾ...

ആർത്തവവിരാമത്തിന് ശേഷം യോനിയിൽ രക്തസ്രാവം.
ഇടവിട്ടു വരുന്ന വജൈനൽ ബ്ലീഡിങ് .
പെൽവിക് വേദന.

എൻഡോമെട്രിയൽ ക്യാൻസർ പ്രധാനമായും 2 തരത്തിലാണുള്ളത്.  അമിതവണ്ണവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ജനിതകമാറ്റവുമായി ബന്ധപ്പെട്ടതുമാണ്. അമിതവണ്ണവുമായി ബന്ധപ്പെട്ട എൻഡോമെട്രിയൽ കാൻസർ 80% കേസുകളിലും ഉണ്ടാകുന്നു. ജനിതകമാറ്റവുമായി ബന്ധപ്പെട്ട എൻഡോമെട്രിയൽ കാൻസർ കൂടുതൽ അപകടകാരിയാണ്. 

ഇവ കഴിച്ചോളൂ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

Follow Us:
Download App:
  • android
  • ios