Asianet News MalayalamAsianet News Malayalam

വെറും ഏഴ് മിനിറ്റ്! കാൻസർ ചികിത്സാ രം​ഗത്ത് വൻ നേട്ടവുമായി ഇംഗ്ലണ്ട്, ചികിത്സാ സമയം മൂന്നിലൊന്നാ‌യി കുറയും 

കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനുമുള്ള രോഗപ്രതിരോധ മരുന്നാണിത്.

England To Rollout World's First 7-Minute Cancer Treatment Jab prm
Author
First Published Aug 31, 2023, 9:45 AM IST

ലണ്ടൻ: കാൻസർ ചികിത്സാ രം​ഗത്ത് വൻ നേട്ടമവകാശപ്പെട്ട് ഇംഗ്ലണ്ട്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാൻസർ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്നും ഇംഗ്ലണ്ടിലെ നൂറുകണക്കിന് രോഗികൾക്ക് കുത്തിവെപ്പ് നൽകുമെന്നും  അവകാശപ്പെ‌ട്ടു. ലോകത്തിൽ തന്നെ ആദ്യത്തേതാണ് ഇത്തരമൊരു ചികിത്സ. ബ്രിട്ടന്റെ ദേശീയ ആരോഗ്യ സേവനമാണ് കുത്തിവെപ്പ് നൽകുന്നത്. കുത്തിവെപ്പ് ചികിത്സ സമയത്തിന്റെ മുക്കാൽ ഭാഗത്തോളം കുറയ്ക്കുമെന്നും ദേശീയ ആരോ​ഗ്യ സേവന അധികൃതർ വ്യക്തമാക്കി. 

മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കുത്തിവെപ്പ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് എൻഎച്ച്എസ് പറഞ്ഞു. നൂറുകണക്കിന് രോഗികൾക്ക് തൊലിക്കടിയിൽ കുത്തിവയ്പ്പ് നടത്താൻ സജ്ജീകരിച്ചിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. പുതിയ രീതി രോഗികൾക്ക് സൗകര്യപ്രദവും വേഗത്തിലുള്ളതുമായ പരിചരണം നൽകാൻ സഹായിക്കും. പുറമെ, കൂടുതൽ രോഗികളെ ചികിത്സിക്കാൻ സമയം ലഭിക്കുമെന്നും വെസ്റ്റ് സഫോക്ക് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ അലക്സാണ്ടർ മാർട്ടിൻ പറഞ്ഞു. 

നിലവിലെ അസെസിലിസാമാബ് (atezolizumab) അല്ലെങ്കിൽ  ടെസെൻട്രിക് (Tecentriq) രീതി രോഗികൾക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പ് വഴിയാണ് നൽകുന്നത്. ഇത് പലപ്പോഴും 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളാം. ചില രോഗികൾക്ക് സിരയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുമായേക്കാം. എന്നാൽ പുതിയ രീതി, ഏകദേശം ഏഴ് മിനിറ്റ് കൊണ്ട് പൂർത്തിയാകുമെന്ന് റോഷ് പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ മെഡിക്കൽ ഡയറക്ടർ മാരിയസ് ഷോൾട്‌സ് പറഞ്ഞു. റോഷെ കമ്പനിയായ ജെനെൻടെകാണ് പുതിയ അസെസിലിസാമാബ് നിർമിച്ചത്.

Read More... ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനുമുള്ള രോഗപ്രതിരോധ മരുന്നാണിത്. ശ്വാസകോശം, സ്തനങ്ങൾ, കരൾ, മൂത്രസഞ്ചി എന്നിവയുൾപ്പെടെ നിരവധി അർബുദ രോ​ഗികൾക്കാണ് നിലവിൽ ചികിത്സ വാഗ്ദാനം ചെയ്യുന്നത്. ഇംഗ്ലണ്ടിൽ എല്ലാ വർഷവും അറ്റെസോലിസുമാബ് ചികിത്സ 3,600 രോഗികൾക്ക് നൽകാറുണ്ട്. എന്നാൽ അറ്റസോലിസുമാബിനൊപ്പം ഇൻട്രാവെനസ് കീമോതെറാപ്പി സ്വീകരിക്കുന്ന രോഗികൾക്ക് തുടരാമെന്നും കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios