Asianet News MalayalamAsianet News Malayalam

​ഗർഭകാലത്ത് ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

ഗർഭകാലത്ത് അമിതമായി ഭക്ഷണം കഴിക്കാതെ ​പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും ന്യൂട്രീഷ്യനിസ്റ്റായ കരിഷ്മ ചൗള പറഞ്ഞു. ​

Essential nutrition tips to keep in mind during pregnancy
Author
Trivandrum, First Published May 16, 2021, 1:55 PM IST

ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണ് ഗർഭകാലം. ഈ സമയത്ത് അമ്മയിലൂടെ ലഭിക്കുന്ന സ്‌നേഹം പോലെ തന്നെ പ്രധാനമാണ് കുഞ്ഞിന് വളരാൻ പ്രാപ്‌തമായ പോഷകങ്ങളും. പോഷക സമ്പുഷ്ടവും കുഞ്ഞിന് ആവശ്യമായതുമായവയും ഗർഭകാലത്ത് കഴിക്കുക.

ഗർഭിണികൾക്ക് ശരിയായ ശരീരഭാരവും ശരിയായ പോഷകാഹാരവും ഉറപ്പാക്കാൻ, ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റായ കരിഷ്മ ചൗള പറഞ്ഞു. ​ഗർഭകാലത്ത് അമിതമായി ഭക്ഷണം കഴിക്കാതെ ​പോഷകങ്ങൾ നിറഞ്ഞ  ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും അവർ പറയുന്നു. ഗർഭകാലത്ത് ഏതൊക്കെ പോഷകങ്ങളും ഭക്ഷണങ്ങളും ഉൾപ്പെടുത്തണമെന്ന് കരിഷ്മ ചൗള പറയുന്നു.

കുഞ്ഞിന്റെ വളർച്ചയ്‌ക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ഗർഭകാലത്ത് ഉണ്ടാകുന്ന ഓക്കാനവും  ക്ഷീണവുമെല്ലാം അകറ്റാൻ പ്രോട്ടീൻ സമൃദ്ധമായ ആഹാരങ്ങൾ കൊണ്ട് സാധിക്കും. പാൽ, പാലുത്പന്നങ്ങൾ, മുട്ട, കോഴിയിറച്ചി, ബീൻസ്, നട്സ്, ധാന്യങ്ങൾ എന്നിവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണെന്ന് അവർ പറയുന്നു. 

 

Essential nutrition tips to keep in mind during pregnancy

 

അനീമിയ മൂലമുണ്ടാകുന്ന വിളർച്ചയിൽ നിന്നും അണുബാധയിൽ നിന്നും രക്ഷിക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണം ഗർഭിണികളെ സഹായിക്കും. കൂടാതെ, കുഞ്ഞിന്റെ വളർച്ചയ്‌ക്കും ബുദ്ധിവികാസത്തിനും ഇവ സഹായകമാണ്. കൊഴുപ്പ്  മീൻ, മുട്ട എന്നിവ നന്നായി വേവിച്ച് കഴിക്കുക. ഇലക്കറികൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ, നട്‌സ് എന്നിവയും ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായകമാണെന്ന് കരിഷ്മ പറയുന്നു. 

​ഗർഭിണികൾക്ക് വേണ്ട മറ്റൊരു പോഷകമാണ് കാത്സ്യം. അമ്മയുടെ ശരീരത്തിലെ രക്തത്തിലൂടെയാണ് കുഞ്ഞിന്റെ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കുന്നത്. കുഞ്ഞിന്റെ ഹൃദയം, നാഡി ഞരമ്പുകൾ, മസിലുകൾ എന്നിവയുടെ വളർച്ച കാൽസ്യത്തിന്റെ സഹായത്തോടെയാണ്.

എന്നാൽ മെെദ, ജങ്ക് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ എന്നിവ ​ഗർഭകാലത്ത് പൂർണമായും ഒഴിവാക്കണണെന്നും കരിഷ്മ പറഞ്ഞു. 

വിളർച്ച തടയാൻ സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios