ഈ മൂന്ന് ശീലങ്ങൾ മാറ്റിയാൽ മുടികൊഴിച്ചിൽ കുറയ്ക്കാം
ഒന്ന്..
മുടി ഇടയ്ക്കിടയ്ക്കു നനയ്ക്കുന്ന ശീലമുണ്ടോ? നനഞ്ഞമുടി പിഴിഞ്ഞുണക്കുന്ന ശീലമോ? എങ്കിൽ സൂക്ഷിക്കുക. നനഞ്ഞിരിക്കുമ്പോഴാണ് മുടി ഏറ്റവും കൂടുതൽ ദുർബലമാകുന്നത്. അതുകൊണ്ടുതന്നെ കുളിച്ചശേഷം മുടി നന്നായി പിഴിഞ്ഞ് ഉണക്കുന്നതും നനവു മാറാത്ത മുടി ചീകുന്നതും മുടികൊഴിയാനും മുടി പൊട്ടിപ്പോകാനും കാരണമാകുന്നു.
രണ്ട്...
കുളി കഴിഞ്ഞ് മുടി എളുപ്പത്തിൽ ഉണക്കാനായി കട്ടികൂടിയ ടർക്കി ടവൽ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ആ ശീലം തൽകാലം മാറ്റിവയ്ക്കുക. കട്ടികൂടിയ തോർത്തുകൊണ്ട് നനഞ്ഞമുടി തോർത്തുമ്പോൾ മുടി പൊട്ടാനുള്ള സാധ്യത കൂടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കഴിവതും നേർത്ത തോർത്തോ തുണിയോ ഉപയോഗിക്കുക.
മൂന്ന്...
ഓഫീസിലോ കോളേജിലേക്കോ അല്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും പോകുന്നതിന് മുമ്പ് നനഞ്ഞ മുടി ഉണക്കാനുള്ള എളുപ്പവഴിയാണ് പലർക്കും ഹെയർ ഡ്രയറുകൾ. പക്ഷേ, നനഞ്ഞ മുടി നേരിട്ട് ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കുന്നത് മുടിയുടെ സ്വാഭാവികതയെ തകർക്കും. മുടിയിലെ വെള്ളം വാർന്നുപോയതിനുശേഷം മാത്രമേ ഡ്രയർ ഉപയോഗിക്കാവൂ.