Asianet News MalayalamAsianet News Malayalam

അതിവേഗം പടരുന്ന ഒമിക്രോൺ ജെ.എൻ.1, കേരളത്തിൽ കൊവിഡ് കേസുകളുയരുന്നു, ആശങ്ക 

ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ ജെ.എൻ1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്.

everything to know about covid 19 variant omicron jn1 kerala updates apn
Author
First Published Dec 17, 2023, 1:38 PM IST

തിരുവനന്തപുരം: ലോകത്ത് അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.വൺ, കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം ജാഗ്രതയിൽ. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും ഉയരുകയാണ്. ആക്ടീവ് കേസുകൾ 1,523 ആയി ഉയർന്നു.

ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ ജെ.എൻ1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല പങ്കും ജെ എൻ.1 വകഭേദമെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെ എൻ.1 സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

കേരളത്തിൽ ഒമിക്രോണ്‍ ജെഎൻ 1, മുന്നറിയിപ്പുമായി ക‍ര്‍ണാടകയും, അതി‍ർത്തിയിലടക്കം ആശുപത്രികൾക്ക് ജാഗ്രത

ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകൾ 1701 എന്നാണ് മന്ത്രാലത്തിന്റെ കണക്ക്. ഇതിൽ 1523 ഉം കേരളത്തിൽ. അതായത് 89.5 ശതമാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധന കൂടുതലായത് കൊണ്ടാണ് ഉയർന്ന കണക്കെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ  ജെഎൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
 

Follow Us:
Download App:
  • android
  • ios