യൂറോപ്യൻ ജേർണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിലെ കണ്ടെത്തലുകൾ കൂടുതൽ പ്രകടമായത് സ്ത്രീകളിലാണെന്നും പഠനം നടത്തിയ ഗലി അൽബലാക് പറയുന്നു.
വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് തെളിയിക്കുന്ന പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. സമാനമായ ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യതയും പക്ഷാഘാത സാധ്യതയും കുറവായിരിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.
യൂറോപ്യൻ ജേർണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിലെ കണ്ടെത്തലുകൾ കൂടുതൽ പ്രകടമായത് സ്ത്രീകളിലാണെന്നും പഠനം നടത്തിയ ഗലി അൽബലാക് (University Medical Centre, Netherlands) പറയുന്നു. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം സംഘടിപ്പിച്ചത്. 86,657 പേരിലാണ് പഠനം നടത്തിയത്. നാൽപത്തിരണ്ടിനും എഴുപത്തിയെട്ടിനും ഇടയിൽ പ്രായത്തിലുള്ളവരായിരുന്നു പഠനത്തിന് വിധേയമായത്. അവയിൽ 58 ശതമാനവും സ്ത്രീകളുമായിരുന്നു.
പഠനത്തിന്‍റെ തുടക്കത്തില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവരുമായിരുന്നു പങ്കെടുത്തത്. ആറ് മുതൽ എട്ട് വർഷം വരെയുള്ള കാലയളവായിരുന്നു പഠനത്തിന് ആസ്പദമാക്കിയത്. പിന്നീട് ഇതിൽ 2,911 കൊറോണറി ആർട്ടറി ഡിസീസും 796 പേർക്ക് പക്ഷാഘാതവും രേഖപ്പെടുത്തി. അതേസമയം, രാവിലെകളിൽ വ്യായാമം ചെയ്തവരിൽ ഹൃദ്രോഗവും പക്ഷാഘാതവും താരതമ്യേന കുറവായിരുന്നു എന്നും പഠനം വ്യക്തമാക്കുന്നു. രാവിലെ അഞ്ച് മുതൽ എട്ട് മണി വരെയുള്ള സമയത്ത് വ്യായാമം ചെയ്തവരിൽ പതിനാറ് ശതമാനവും ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.
Also Read: ഉപ്പിന്‍റെ അമിത ഉപയോഗവും സ്ട്രെസും തമ്മിലുള്ള ബന്ധം; പഠനം പറയുന്നത്...
