Asianet News MalayalamAsianet News Malayalam

സ്ത്രീകളിലെ അമിത മുടികൊഴിച്ചിൽ ; കാരണങ്ങൾ ഇതാകാം

സ്ത്രീകളിൽ മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റൊരു കാരണമാണ് ഹോർമോൺ വ്യതിയാനങ്ങൾ. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഗർഭം, ആർത്തവവിരാമം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ അവസ്ഥകളെല്ലാം ഹോർമോണുകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയുന്നതിനും ഇടയാക്കും. 

factors that cause hair loss in women
Author
First Published May 26, 2024, 5:31 PM IST

സ്ത്രീകളിലെ മുടികൊഴിച്ചിൽ അധികം ചർച്ച ചെയ്യപ്പെടുന്നില്ലെങ്കിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. പല കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളിൽ മുടി കൊഴിച്ചിലുണ്ടാകുന്നത്. അമിത മുടികൊഴിച്ചിൽ സ്ത്രീകളെ അലട്ടുന്നുണ്ടെങ്കിൽ അതിന്റെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളിലെ മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ജനിതക ഘടകങ്ങൾ

സ്ത്രീകളിലെ മുടി കൊഴിച്ചിലിൻ്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ആൻഡ്രോജെനെറ്റിക് അലോപ്പീസിയയാണ്. ഈ അവസ്ഥ പാരമ്പര്യമായി ഉള്ളതാണെന്ന് വിദ​ഗ്ധർ പറയുന്നു. സ്ത്രീകളിൽ ചെറിയ അളവിൽ കാണപ്പെടുന്ന പുരുഷ ഹോർമോണായ ആൻഡ്രോജൻസിൻ്റെ പങ്ക് ഇവിടെ പ്രധാനമാണ്. ഈ ഹോർമോണുകൾക്ക് മുടി വളർച്ച കുറയ്ക്കാൻ കഴിയും. 

ഹോർമോൺ വ്യതിയാനങ്ങൾ

സ്ത്രീകളിൽ മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റൊരു കാരണമാണ് ഹോർമോൺ വ്യതിയാനങ്ങൾ. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഗർഭം, ആർത്തവവിരാമം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ അവസ്ഥകളെല്ലാം ഹോർമോണുകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയുന്നതിനും ഇടയാക്കും. 

തൈറോയ്ഡ് ഗ്രന്ഥിയും പിറ്റ്യൂട്ടറി ഗ്രന്ഥിയും ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കുറയുന്നത് മുടികൊഴിച്ചിലിനു ഇടയാക്കും. ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOD) ഉള്ളവരിലും മുടി കൊഴിച്ചിൽ ധാരാളമായി കണ്ടു വരുന്നുണ്ട്.

സമ്മർദ്ദം

ടെലോജൻ എഫ്ലുവിയം പോലുള്ള മുടികൊഴിച്ചിൽ അവസ്ഥകളുടെ അറിയപ്പെടുന്ന ഒരു കാരണമാണ് മാനസിക സമ്മർദ്ദം. ഇവിടെ കാര്യമായ സമ്മർദ്ദം മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത സമ്മർദ്ദം മുടി കൊഴിച്ചിൽ ഉണ്ടാക്കുക മാത്രമല്ല മറ്റ് പല കാരണങ്ങൾക്കും ഇടയാക്കുന്നു.

മരുന്നുകളും ചികിത്സകളും

ചില മരുന്നുകൾ ഒരു പാർശ്വഫലമായി മുടി കൊഴിച്ചിലിന് കാരണമാകും. കീമോതെറാപ്പി മരുന്നുകൾ മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. എന്നാൽ രക്താതിമർദ്ദം, വിഷാദം, ഗർഭനിരോധന മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് മരുന്നുകളും മുടി കൊഴിച്ചിലിന് കാരണമാകും. 

ഈ മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം ; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios