Health Tips : ഫാറ്റി ലിവർ രോഗം ; ചർമ്മത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ
ആളുകളുടെ ഭക്ഷണരീതികളും ജീവിതരീതികളും ഈ രോഗത്തിനുള്ള സാധ്യത കൂട്ടുന്നു. ഇത് പൊണ്ണത്തടി, പ്രമേഹം, ഡിസ്ലിപിഡീമിയ എന്നിവയിലേക്ക് നയിക്കുന്നു.

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് പറയുന്നത്. മൂന്ന് പേരിൽ ഒരാൾക്ക് ഈ രോഗം ബാധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആളുകളുടെ ഭക്ഷണരീതികളും ജീവിതരീതികളും ഈ രോഗത്തിനുള്ള സാധ്യത കൂട്ടുന്നു. ഇത് പൊണ്ണത്തടി, പ്രമേഹം, ഡിസ്ലിപിഡീമിയ എന്നിവയിലേക്ക് നയിക്കുന്നു.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ അവസ്ഥ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കരൾ ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇല്ലിനോയിസിലെ ചിക്കാഗോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗമായ ENDO 2023-ൽ അവതരിപ്പിച്ചത് പഠനങ്ങളിൽ പറയുന്നു.
'ഫാറ്റി ലിവർ രോഗത്തിന് ഇൻസുലിൻ പ്രതിരോധവുമായി അടുത്ത ബന്ധമുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ചെയ്തില്ലെങ്കിൽ, നാഡീ, വൃക്കസംബന്ധമായ, ഹൃദയ സിസ്റ്റങ്ങളെ ബാധിക്കുന്ന സങ്കീർണതകളിലേക്ക് നയിച്ചേക്കാം. നാഷ് എന്ന് വിളിക്കപ്പെടുന്ന ഫാറ്റി ലിവർ രോഗം കരൾ വീക്കത്തിന് കാരണമാകുകയും സിറോസിസ്, ഹെപ്പാറ്റിക് എന്നിവയിലേക്ക് പുരോഗമിക്കുകയും ചെയ്യും...' - ഇന്റർനാഷണൽ എസ്‌ഒഎസിലെ മെഡിക്കൽ ഡയറക്ടർ ഡോ. വിക്രം വോറ പറയുന്നു.
ഫാറ്റി ലിവർ പ്രത്യുദ്പാദനക്ഷമയതെ പ്രതികൂലമായി ബാധിക്കുന്നു. NAFLD (non-alcoholic fatty liver disease) വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഫാറ്റി ലിവർ രോഗം ഉണ്ടെങ്കിൽ മുഖത്ത് തന്നെ ചില ലക്ഷണങ്ങൾ പ്രകടമാകാം. കണ്ണിന് വീക്കം അനുഭവപ്പെടുക, കണ്ണിന് മഞ്ഞനിറം എന്നിവ ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണെന്ന് ഡോ. വിക്രം വോറ പറയുന്നു.
' മുഖത്തെ രോമം വരിക, കവിളുകളുടെ ചുവപ്പ്, ചുണങ്ങ്, മുഖത്തെ വീക്കം എന്നിവ കരളിനെ ബാധിച്ചിട്ടുണ്ടോ എന്ന സംശയം ഉയർത്തും. ഈ മാറ്റങ്ങളൊന്നും ഫാറ്റി ലിവർ രോഗത്തിന് മാത്രമുള്ളതല്ല. ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം മാത്രം ഫാറ്റി ലിവർ രോഗമാണോ എന്ന് പരിശോധിക്കുക...' - ഡോ. വോറ കൂട്ടിച്ചേർക്കുന്നു.
പ്രമേഹമുള്ളവർ ഉലുവയിട്ട വെള്ളം കുടിച്ചോളൂ, ഗുണം ഇതാണ്
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.