കരളിൽ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവർ രോ​ഗം എന്നത്. ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

ഫാറ്റി ലിവർ (Fatty Liver) ഇന്നത്തെ കാലത്ത് വളരെ സാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്. രക്ത സമ്മർദ്ദം, പ്രമേഹം, അമിത കൊളെസ്ട്രോൾ തുടങ്ങിയവയാണ് പ്രധാന വില്ലൻമാരായി പണ്ട് കണക്കാക്കിയാരുന്നതെങ്കിൽ ആ ഗണത്തിലേക്ക് അതിവേഗം ഉയരുന്ന മറ്റൊരു അപകടകാരിയാണ് കരൾ രോഗങ്ങൾ. ഇവയെ ശാസ്ത്രീയമായി Non Alcoholic Fatty Liver Disease (NAFLD) എന്നു വിളിക്കുന്നു.

കരളിൽ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവർ രോ​ഗം എന്നത്. ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

പരിഹരിക്കാൻ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗം. ലിവർ സിറോസിസ് വന്നുകഴിഞ്ഞാൽ കരളിനെ ചികിൽസിച്ച് പൂർവസ്ഥിതിയിൽ ആക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവർ എന്ന രോ​ഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ഫാറ്റി ലിവർ രണ്ട് തരത്തിലാണ് ഉള്ളത് മദ്യപിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റിലിവർ ഉണ്ടാവുന്നുണ്ട്. ഭക്ഷണത്തിൽ ധാരാളമായി ഉണ്ടാവുന്ന കൊഴുപ്പാണ് പലപ്പോഴും വെല്ലുവിളി ഉയർത്തുന്നത്. 

50 വയസ് കഴിഞ്ഞവർക്കാണ് കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. അമിതമായി രക്തസമ്മർദ്ദമുള്ളവർ, അമിതമായി പ്രമേഹമുള്ളവർ, അമിതമായി കൊളസ്ട്രോൾ ഉള്ളവർ, പൊണ്ണത്തടിയുള്ളവർ, പുകവലിക്കുന്നവർ ​ഗർഭനിരോധന ​ഗുളിക കഴിക്കുന്നവർ, വൃക്കരോ​ഗമുള്ളവർ ഇവരിലൊക്കെ ഫാറ്റിലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് പറയുന്നു. പ്രധാനമായി നാല് ഘട്ടങ്ങളാണ് ഫാറ്റി ലിവറിനുള്ളത്. ആദ്യത്തെ ഘട്ടത്തെ സിമ്പിൾ ഫാറ്റി ലിവർ എന്ന് പറയുന്നു. ഇതിനെ steatosis എന്നും പറയുന്നു. രണ്ടാമത്തെ ഘട്ടം എന്ന് പറയുന്നത് Nonalcoholic steatohepatitis (NASH) എന്ന് പറയുന്നത്. ഈ ഘട്ടത്തിലാണ് രോ​ഗം കൂടുതലും കണ്ട് പിടിക്കുന്നത്. മൂന്നാമത്തെ ഘട്ടം എന്ന് പറയുന്നത് fibrosis ആണ്. നാലാം ഘട്ടമാണ് ലിവർ സിറോസിസ് എന്ന് പറയുന്നതെന്ന് ഡോ. ഡാനിഷ് സലീം പറഞ്ഞു.

അൾട്രസൗണ്ടിലൂടെ ഫാറ്റി ലിവർ കണ്ടെത്താം. മറ്റൊന്നാണ് എൽഎഫ്ടി അതായത് ലിവർ ഫൺഷൻ ടെസ്റ്റ്. SGPT, SGOT ടെസ്റ്റിലൂടെയും ഫാറ്റി ലിവർ തിരിച്ചറിയാം. fibro scan ആണ് മറ്റൊന്ന്. വലതുവശത്തെ വാരിയെല്ലിന് താഴേ വയറ്റിൽ അതികഠിനമായ വേദന, കാരണമില്ലാതെ എപ്പോഴും ക്ഷീണം, പരസ്പരം ബന്ധമില്ലാതെ ഇടയ്ക്കിടെ സംസാരിക്കുക, ശരീരഭാ​ഗങ്ങൾ എവിടെയെങ്കിലും തട്ടുകയോ ഇടിക്കുകയോ ചെയ്തു കഴിഞ്ഞാൽ ചുവന്ന് നിറത്തിലേക്ക് മാറുക, ശരീരഭാരം പെട്ടെന്ന് കുറയുക, കയ്യിലും കാലിലും നീര് വരിക എന്നിവ ഫാറ്റി ലിവറിന്റെ അപകട സൂചനകളാണെന്ന് അദ്ദേഹം പറയുന്നു.

കരൾ രോ​ഗങ്ങൾ പിടിപെടുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ