കുടലുകളെ 'റിലാക്‌സ്' ചെയ്യിക്കാനും, വായ്‌നാറ്റം അകറ്റാനുമെല്ലാം പെരുഞ്ചീരകം കഴിക്കുന്ന ശീലം സഹായിക്കുമത്രേ. ഇവയ്ക്ക് പുറമെ രക്തസമ്മര്‍ദ്ദം (ബിപി) നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്തുന്നതിനുമെല്ലാം പെരുഞ്ചീരകം സഹായകമാണെന്നാണ് ലൂക്ക് അവകാശപ്പെടുന്നത്

നിത്യജീവിതത്തില്‍ മിക്കവരും പരാതിപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍. ഇവയകറ്റാന്‍ ഫലപ്രദമായൊരു പ്രകൃതിദത്ത മാര്‍ഗം നിര്‍ദേശിക്കുകയാണ് സെലിബ്രിറ്റി ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ. 

ഒരു സ്പൂണ്‍ പെരുഞ്ചീരകം പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുകയോ അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുമെന്നാണ് ലൂക്ക് വാദിക്കുന്നത്. ഗ്യാസും അസിഡിറ്റിയും മാത്രമല്ല സുസ്ഥിരമായ ദഹനപ്രശ്‌നം നേരിടുന്ന 'ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം' ഉള്ളവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്. 

കുടലുകളെ 'റിലാക്‌സ്' ചെയ്യിക്കാനും, വായ്‌നാറ്റം അകറ്റാനുമെല്ലാം പെരുഞ്ചീരകം കഴിക്കുന്ന ശീലം സഹായിക്കുമത്രേ. ഇവയ്ക്ക് പുറമെ രക്തസമ്മര്‍ദ്ദം (ബിപി) നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്തുന്നതിനുമെല്ലാം പെരുഞ്ചീരകം സഹായകമാണെന്നാണ് ലൂക്ക് അവകാശപ്പെടുന്നത്.

പെരുഞ്ചീരകത്തിന്റെ 'ആന്റി- ബാക്ടീരിയല്‍' (ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതിനുള്ള) കഴിവും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള കഴിവും ഏറെ പ്രധാനമാണ്. കലോറി വളരെ കുറവായതിനാല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്കും ധൈര്യമായി ഇത് കഴിക്കാം.

View post on Instagram

Also Read:- ദഹനം എളുപ്പമാക്കാൻ സഹായിക്കും ഈ ഭക്ഷണം; വീഡിയോയുമായി നടി...

പെരുഞ്ചീരകം നേരിട്ട് കഴിക്കുകയോ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നതിന് പുറമെ വെള്ളത്തിലിട്ട് തിളപ്പിച്ചും കഴിക്കാവുന്നതാണ്. ഇതിനുള്ള ഒരുത്തമ മാര്‍ഗവും ലൂക്ക് തന്നെ നിര്‍ദേശിക്കുന്നു. ജീരകം, അയമോദകം എന്നിവയ്‌ക്കൊപ്പം പെരുഞ്ചീരകവും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഈ വെള്ളം നിത്യേന കഴിക്കുന്നതും ഏറെ ഉത്തമമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona