Asianet News MalayalamAsianet News Malayalam

Health Tips : അമിതവണ്ണം കുറയ്ക്കും, ദഹനം എളുപ്പമാക്കും ; ഫെെബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഓരോ ദിവസവും 30 ഗ്രാം ഫൈബർ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇൻസുലിനോടുള്ള ശരീരത്തിൻ്റെ പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി 'അന്നൽസ് ഓഫ് ഇൻ്റേണൽ മെഡിസിനിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

fiber rich foods for weight loss and digestion
Author
First Published Aug 18, 2024, 10:01 AM IST | Last Updated Aug 18, 2024, 10:01 AM IST

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ നിങ്ങൾ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുന്നതിനും വളരെ പെട്ടെന്ന് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. 

ഓരോ ദിവസവും 30 ഗ്രാം ഫൈബർ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇൻസുലിനോടുള്ള ശരീരത്തിൻ്റെ പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി  'അന്നൽസ് ഓഫ് ഇൻ്റേണൽ മെഡിസിനിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ...

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ സരസഫലങ്ങൾ രുചികരം മാത്രമല്ല നാരുകൾ നിറഞ്ഞതുമാണ്. ഒരു കപ്പ് സരസഫലങ്ങളിൽ 3-8 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ബ്രോക്കോളി

100 ഗ്രാമിന് 2.6 ഗ്രാം ഫൈബറും 55 കലോറിയുമാണ് ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ളത്. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രോക്കോളി. വിറ്റാമിനുകൾ സി, കെ, പൊട്ടാസ്യം, പ്രോട്ടീൻ, ഇരുമ്പ് എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് ഇത്.

ചിയ സീഡ്

100 ഗ്രാം ചിയ സീഡിൽ 34.4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.  ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിവിധ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ സീഡ്. ഇത് ദഹനത്തിനും ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നു. ചിയ സീഡ് സ്മൂത്തിയിലോ തൈരിലോ ചേർത്ത് കഴിക്കാവുന്നതാണ്.

പാലക്ക് ചീര

ഉയർന്ന നാരുകളും കുറഞ്ഞ കലോറിയും ഉള്ള മറ്റൊരു ഭക്ഷണമാണ് പാലക്ക് ചീര. ഒരു കപ്പ് പാകം ചെയ്ത ചീര ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, സി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾ ദഹനത്തെ നിയന്ത്രിക്കാനും വിശപ്പ് നിലനിർത്താനും സഹായിക്കുന്നു. 

ബദാം

100 ഗ്രാം ബദാമിൽ ഏകദേശം 13 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ബദാമിലെ ഫൈബറും പ്രോട്ടീനും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. 

ബാർലി വെള്ളം

100 ഗ്രാം ബാർലിയിൽ ഏകദേശം 15.6 ഗ്രാം നാരുകളാണ് അടങ്ങിയിട്ടുള്ലത്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു.

Read more ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​ഗുണങ്ങൾ അറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios