രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും കുറയുന്നതും ശ്രദ്ധയെയും ഊർജ്ജത്തെയും ബാധിക്കും. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമായ സ്ഥിരമായ ഗ്ലൂക്കോസ് അളവ് നിലനിർത്താൻ സഹായിക്കുന്നു.
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. തലച്ചോറിന്റെ ആരോഗ്യം, ഡിമെൻഷ്യ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ നാരുകൾ അത്യാവശ്യമാണ്.
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ കൂട്ടാനും വീക്കം കുറയ്ക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രതിദിനം 25–38 ഗ്രാം നാരുകൾ എത്തേണ്ടതുണ്ട്. പയർ, ബീൻസ്, ബെറികൾ, നട്സ്, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ദിവസേനയുള്ള ഉയർന്ന ഫൈബർ ഉപഭോഗം ഡിമെൻഷ്യ, വൈജ്ഞാനിക വൈകല്യം എന്നിവ കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ ഗണ്യമായ അളവിൽ കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഉയർന്ന ഫൈബർ ഭക്ഷണത്തിലൂടെ പിന്തുണയ്ക്കപ്പെടുന്നു. തലച്ചോറുമായി ബന്ധപ്പെട്ട പല അവസ്ഥകളിലും വിട്ടുമാറാത്ത വീക്കം ഒരു പ്രധാന ഘടകമാണ്. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വീക്കം കുറയ്ക്കാൻ നാരുകൾ സഹായിക്കുന്നു.
സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനത്തെ കുടൽ ബാക്ടീരിയ സ്വാധീനിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും കുറയുന്നതും ശ്രദ്ധയെയും ഊർജ്ജത്തെയും ബാധിക്കും. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമായ സ്ഥിരമായ ഗ്ലൂക്കോസ് അളവ് നിലനിർത്താൻ സഹായിക്കുന്നു.
10 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ദിവസവും കുറഞ്ഞത് 400 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ലോകാരോഗ്യ വ്യക്തമാക്കുന്നു. 2-5 വയസ്സ് പ്രായമുള്ളവർക്ക് പ്രതിദിനം ഏകദേശം 250 ഗ്രാം, 6-9 വയസ്സ് പ്രായമുള്ളവർക്ക് പ്രതിദിനം 350 ഗ്രാം. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ സാധാരണയായി കൂടുതൽ വയറു നിറയ്ക്കുകയും ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം നിയന്ത്രിക്കാനും സഹായിക്കുന്നു. ലയിക്കുന്ന നാരുകൾ എൽഡിഎൽ ("മോശം") കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.


