ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് മലബന്ധ പ്രശ്നം തടയാൻ സഹായിക്കും. അവ ഏകദേശം 8 ഗ്രാം നാരുകൾ നൽകുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്.
വയറു വീർക്കുന്നതും മലബന്ധ പ്രശ്നവും ഇന്ന് മിക്കവരിലും കണ്ട് വരുന്നു. നാരുകൾ ധാരാളം ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ ഒരു പരിധി വരെ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദഹന ആരോഗ്യം നിലനിർത്താനും മലബന്ധം തടയാനും സ്ഥിരമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഹൃദയാരോഗ്യത്തിനും നാരുകൾ നിർണായക പങ്ക് വഹിക്കുന്നു. ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട നാരുകൾ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
ദിവസവും രണ്ട് ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് മലബന്ധ പ്രശ്നം തടയും. അവയിൽ സോർബിറ്റോൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കുന്നതിന് സഹായിക്കുന്നു.
രണ്ട്
ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മൂന്ന്
ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് മലബന്ധ പ്രശ്നം തടയാൻ സഹായിക്കും. അവ ഏകദേശം 8 ഗ്രാം നാരുകൾ നൽകുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്.
നാല്
രണ്ട് കിവി പഴങ്ങൾ കഴിക്കൂ. കിവിയിൽ ആക്ടിനിഡിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലൂടെ ഭക്ഷണം എത്തിക്കാനും പ്രോട്ടീൻ വിഘടിപ്പിക്കാനും സഹായിക്കുന്നു.
അഞ്ച്
ചിയ വിത്തുകളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ദഹനത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആറ്
റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികളിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനും സഹായിക്കുന്നു.