കൊച്ചി: വര്‍ഷങ്ങളായി വിട്ടുമാറാതെ നിന്ന ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് മീന്‍തല കണ്ടെത്തി.

 കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ്, ഖത്തറിൽ നിന്നെത്തിയ 52കാരനായ രോഗിയുടെ ശ്വാസകോശത്തിൽ നിന്നു മീൻതല നീക്കം ചെയ്തത്.

വർഷങ്ങളോളം ശ്വാസകോശത്തിൽ കിടന്ന മീൻതലയാണ് ന്യൂമോണിയയ്ക്ക് കാരണമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ടിങ്കു ജോസഫ് പറഞ്ഞു.

 ഖത്തറിലെ നിരവധി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അപ്പോഴൊന്നും മീന്‍ തല കണ്ടെത്തിയിരുന്നില്ല. 48 മണിക്കൂർ കഴിഞ്ഞാൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോ. ടിങ്കു പറഞ്ഞു.