ഈ ലോക് ഡൗൺ കാലം പലരും വീട്ടിലിരുന്ന് ബോറടിക്കുന്നുണ്ടാകും. ശരീരത്തിനും ഉന്മേഷക്കുറവ് തോന്നാം. ഓരോ വ്യക്തികളും ഈ സമയത്ത് ഫിറ്റ്നസിന് കൂടുതൽ സമയം മാറ്റിവയ്ക്കുന്നത് ശരീരത്തിന്റെ കായികക്ഷമത കൂട്ടാം. ഓരോ ദിവസങ്ങളും എന‌ർജിയോടെ തുടങ്ങാനാകും. ലോക് ഡൗൺ അല്ലേ, ഓഫീസിൽ പോകണ്ടല്ലോ എന്ന് കരുതി രാവിലെ വെെകി എഴുന്നേൽക്കുന്ന ശീലം ഒഴിവാക്കുക. 

രാവിലെ നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കുക. പ്രഭാത ഭക്ഷണം കൃത്യസമയം തന്നെ കഴിക്കാൻ ശ്രമിക്കുക. ടിവിയുടെ മുന്നിലിരുന്ന് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും പൂർണമായി മാറ്റുക. ഈ ലോക് ഡൗൺ കാലത്ത് രാവിലെ എണീറ്റയുടനെ ചെയ്യേണ്ട വളരെ എളുപ്പമുള്ള ചില വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം....

ഒന്ന്...

 ഇടമുള്ള മുറിക്കുള്ളിലോ വരാന്തയിലോ ദിവസവും അഞ്ച് മിനിറ്റ് നടക്കുക.

രണ്ട്...

അഞ്ചു മിനിറ്റ് സമയം ഫുൾ ബോഡി സ്ട്രെച്ചിങ് ചെയ്യുക. ഇത് മസിലുകളെ ഫ്ളെക്സിബിൾ ആക്കുന്നു.

വര്‍ക്കൗട്ട് മുടങ്ങിയോ? ഇനി വീട്ടില്‍ തന്നെ ചെയ്യാമെങ്കിലോ!...

മൂന്ന്...

ദിവസവും ഒരു മിനിറ്റ് ജംപിങ് ജാക്സ് ചെയ്യുക. കൈകൾ താഴ്ത്തി കാലുകൾ അടുപ്പിച്ച് വച്ച് നിൽക്കുക. ഇനി കാലുകൾ ഇരു വശങ്ങളിലേക്കും അകറ്റി, അതേ സമയം തന്നെ കൈകൾ ഉയ‍‍ർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ട് ചാടുക. കാലുകൾ അടുത്തു വരുന്ന സമയത്ത് കൈകൾ താഴെ വരണം.

നാല്...

ഒരു മിനിറ്റ് ഹൈ നീസ് വ്യായാമം ചെയ്യുക. നേരേ നിന്നു കൊണ്ട് കാലിന്റെ മുട്ടുകൾ മാറി മാറി ഉയർത്തുകയും താഴ് ത്തുകയും ചെയ്യുന്ന വ്യായാമമാണിത്.

അഞ്ച്...

ദിവസവും ഒരു മിനിറ്റ് നേരം സ് ക്വാട് സ് ചെയ്യാവുന്നതാണ്. കസേരയിൽ ഇരിക്കും പോലെയുള്ള പൊസിഷനിൽ ശരീരം വച്ചിട്ട് കൈകൾ നീട്ടി പിടിക്കുക. ഇനി ഈ പൊസിഷനിൽ നിന്ന് ഉയരുകയും വീണ്ടും അതേ പൊസിഷനിലേക്ക് താഴുകയും ചെയ്യുക.

ക്വാറന്‍റൈന്‍ ദിനങ്ങളില്‍ 'ഫിറ്റ്നസ്' ശ്രദ്ധിക്കാം; വീഡിയോകളുമായി ബോളിവുഡ് താരങ്ങള്‍...

ആറ്...

 ഒരു മിനിറ്റ് കിടന്നു കൊണ്ട് ക്രഞ്ചസ് ചെയ്യുക. കിടന്നിട്ട് കാലുകൾ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്ന വ്യായാമം. ഇതിലൂടെ വയറിന്റെ മസിലിന് വ്യായാമം കിട്ടുന്നു.